കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിൽ നിന്ന് ആശ്വാസ വാർത്ത; തൊഴിലവസരങ്ങൾ തുറന്നിട്ട് രാജ്യം!! നിരവധി അവസരങ്ങൾ, പക്ഷേ

  • By Aami Madhu
Google Oneindia Malayalam News

ദുബായ്; രാജ്യത്ത് ഇതുവരെ 41499 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നുണ്ടെങ്കിലും രോഗം സ്ഥിരീകരിച്ചവരിൽ പകുതിയിലേറെ പേർക്കും സുഖം പ്രാപിക്കാൻ കഴിഞ്ഞുവെന്നതാണ് ആശ്വസിക്കാൻ വകയുള്ള കാര്യം. അതേസമയം നിലവിലെ പ്രതിസന്ധിയിൽ നിന്ന് പതിയെ കരകയറാനുള്ള ശ്രമങ്ങളാണ് യുഎഇ നടത്തുന്നത്. പല നിയന്ത്രണങ്ങൾക്കും ഇതിനോടകം തന്നെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ പുതിയ തൊഴിലവസരങ്ങളും വീണ്ടും തുറന്നിടുകയാണ് രാജ്യം.

കരകയറാൻ യുഎഇ

കരകയറാൻ യുഎഇ

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രങ്ങളെല്ലാം നീക്കാനുള്ള ശ്രമങ്ങളാണ് യുഎഇ നടത്തുന്നത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന് പുറത്ത് കുടുങ്ങി പോയ വിദേശികൾക്ക് തിരികെ വരാനുള്ള തടസങ്ങൾ നീക്കിയത് ഇതിന്റെ ഭാഗമായിട്ടാണ്. യുഎഇയിലേക്ക് തിരിച്ചുവരാൻ ഇന്ത്യക്കാർക്കുണ്ടായിരുന്ന തടസങ്ങൾ നീങ്ങിയതായി ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ കഴിഞ്ഞ ദിവസം അറിയിച്ചു.

പ്രവാസികളുടെ മടക്കം

പ്രവാസികളുടെ മടക്കം

മറ്റ് രാജ്യങ്ങളിൽ നിന്ന് രണ്ട് ലക്ഷം പേരെ തിരികെയെത്തിക്കാനാണ് പദ്ധതി. ഇതുവരെ ഇത്തരത്തിൽ 31,000 ത്തോളം പേർ തിരികെയെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് തിരികെയെത്താനുള്ള അനുമതി ലഭിക്കും. പ്രവാസികൾ വൻ തോതിൽ സ്വദേശത്തേക്ക് മടങ്ങുന്നത് സാമ്പത്തിക രംഗത്ത് തിരിച്ചടിയാകുമെന്ന് നേരത്തേ പഠനങ്ങൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പുതിയ തിരുമാനം.

പുതിയ തൊഴിലവസരങ്ങൾ

പുതിയ തൊഴിലവസരങ്ങൾ

ഗൾഫിൽ വൈറസ് വ്യാപനത്തെ തുടർന്ന് തൊഴിൽ നഷ്ടം സംഭവിച്ച് നിരവധി പേരാണ് സ്വദേശത്തേക്ക് മടങ്ങിയത്. ഇത് യുഎഇയുടെ സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടിയാകുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കൂടിയാണ് പുതിയ തിരുമാനം . ഇതോടൊപ്പം തന്നെ പുതിയ തൊഴിലവസരങ്ങളും രാജ്യം തുറന്നിടുകയാണ്.

ശമ്പള വ്യവസ്ഥ

ശമ്പള വ്യവസ്ഥ

എന്നാൽ കൊവിഡിന് മുൻപ് ഉണ്ടായിരുന്ന ശമ്പള വ്യവസ്ഥയാകില്ല പുതിയ സാഹചര്യത്തിൽ ഉണ്ടാവുക. പുതിയ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന കമ്പനികൾ കോവിഡ് -19 ന് മുമ്പുള്ള കാലയളവിൽ വാഗ്ദാനം ചെയ്തതിനേക്കാൾ 15 മുതൽ 20 ശതമാനം വരെ കുറഞ്ഞ ശമ്പള പാക്കേജാണ് നൽകുന്നത്. പല കമ്പനികളും പ്രവൃത്തി ദിവസത്തിന്റെ എണ്ണം 4 ആക്കി കുറച്ചിട്ടുണ്ട്.

മുന്നോട്ട് വരുന്നുണ്ട്

മുന്നോട്ട് വരുന്നുണ്ട്

നല്ല കാര്യം എന്തെന്നാൽ മിക്ക സ്ഥാപനങ്ങളും പുതുതായി കൂടുതൽ പേരെ ജോലിക്ക് എടുക്കാൻ തയ്യാറായി മുന്നോട്ട് വരുന്നുണ്ട്. നിലവിലുള്ള ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തില്‍ 3 മുതല്‍ 4 മാസം വരെയുള്ള താല്‍ക്കാലിക ഇടിവ് ഭൂരിഭാഗം കമ്പനികളിലും ഓഗസ്റ്റ്, സെപ്റ്റംബര്‍ അവസാനത്തോടെ പരിഹരിക്കപ്പെടും,യുഎഇയിലെ കോണ്‍ ഫെറി കമ്പനിയുടെ റീജിയണല്‍ ഡയറക്ടർ വിജയ് ഗാന്ധിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

ജോലി സാഹചര്യങ്ങളും

ജോലി സാഹചര്യങ്ങളും

പുതുതായി ജോലിയിൽ ചേരുന്നവർക്ക് അതേ പദവിയിൽ മുൻപ് കൊടുത്തിരുന്നതിനേക്കാൾ 15-20 ശതമാനം വരെ കുറവ് ശമ്പളമേ ലഭിക്കുള്ളൂവെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ജോലി സാഹചര്യങ്ങളിലും കാര്യമായ മാറ്റങ്ങൾ വരും. കൂടുതൽ കഴിവുള്ളവർക്കാകും കൂടുതൽ പരിഗണന. മാത്രമല്ല കമ്പനികൾ ഡിജിറ്റൽ സാധ്യതകളും തേടുന്നുണ്ട്, അദ്ദേഹം പറഞ്ഞു.

'മന്ത് ഒരു കാലിലായാലും മന്ത് തന്നെ'; രാഷ്ട്രീയക്കാർക്കെതിരെ വിമർശനവുമായി കണ്ണൂർ കളക്ടർ'മന്ത് ഒരു കാലിലായാലും മന്ത് തന്നെ'; രാഷ്ട്രീയക്കാർക്കെതിരെ വിമർശനവുമായി കണ്ണൂർ കളക്ടർ

ബിജെപിയെ മുൾമുനയിൽ നിർത്തണം; പുതിയ പദ്ധതിയുമായി കോൺഗ്രസ്,പാർട്ടിയുടെ വക്താക്കളാകാംബിജെപിയെ മുൾമുനയിൽ നിർത്തണം; പുതിയ പദ്ധതിയുമായി കോൺഗ്രസ്,പാർട്ടിയുടെ വക്താക്കളാകാം

കാസർഗോഡ് കൊവിഡ് കേസുകൾ കൂടുന്നു; ഇന്ന് 9 പേർക്ക് കൊവിഡ്; വിദേശത്ത് നിന്നെത്തിയ 5 പേർക്ക് രോഗംകാസർഗോഡ് കൊവിഡ് കേസുകൾ കൂടുന്നു; ഇന്ന് 9 പേർക്ക് കൊവിഡ്; വിദേശത്ത് നിന്നെത്തിയ 5 പേർക്ക് രോഗം

English summary
Firms in UAE stars hiring new employees, but the nature of work will change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X