വൈറ്റ് ഹൗസിലെ ആദ്യത്തെ ക്രിസ്തുമസ്; ലളിതമായി ആഘോഷിച്ച് ബൈഡന്‍, കാരണം
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം വൈറ്റ് ഹൗസില്‍ വച്ചുള്ള ആദ്യത്തെ ക്രിസ്തുമസാണിത്. വിപുലമായ പരിപാടികളോടെയാണ് ക്രിസ്തുമസ് ആഘോഷിക്കേണ്ടതെങ്കിലും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ എല്ലാം ചുരുക്കി മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും പാര്‍ട്ടികള്‍ക്കും നിറഞ്ഞു കവിഞ്ഞ ബുഫെ ടേബിളുകള്‍ക്കും പകരം ഭക്ഷണ രഹിത ഓപ്പണ്‍ ഹൗസുകള്‍ ഉള്‍പ്പടെയുള്ള ചെറിയ ആഘോഷങ്ങളാണുള്ളത്.
ഒമിക്രൈണ്‍ വൈറസ് ലോകത്ത് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പടെ കനത്ത നിര്‍ദ്ദേശങ്ങളാണ് മൂന്നോട്ടുവച്ചിരിക്കുന്നത്. കൊവിഡ് മാര്‍ഗ നിര്‍ദ്ദേശം പാലിച്ച് വേണം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നടത്തണമെന്നാണ് പ്രധാന നിര്‍ദ്ദേശം. അമേരിക്കയിലും ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി എത്തി. ക്രിസ്മസ് സമയത്ത് പ്രഥമ വനിതകള്‍ ചില്‍ഡ്രന്‍സ് നാഷണല്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിക്കുന്നത് ദീര്‍ഘകാലമായുള്ള പാരമ്പര്യമാണ്, എന്നാല്‍ വെള്ളിയാഴ്ച ജോ ബൈഡന്റെ സന്ദര്‍ശനം എല്ലാവര്‍ക്കും ഒരു അത്ഭുതമായിരുന്നു. ഇത് ആദ്യമായണ് ഒരു പ്രസിഡന്റ് കുട്ടികളെ കാണാനായി അവിടെ എത്തുന്നത്.
ഹോസ്പിറ്റലില്‍, ഒരു ശീതകാല ക്രാഫ്റ്റ് പ്രോജക്റ്റിന്റെ ഭാഗമായി വിളക്കുകള്‍ നിര്‍മ്മിക്കുന്ന ഒരു കൂട്ടം കുട്ടികളുമായി ബൈഡന്‍ സംസാരിച്ചു, ഓരോരുത്തരോടും അവരുടെ വിളക്കുകളില്‍ എന്താണ് വരച്ചതെന്ന് അദ്ദേഹം ചോദിച്ചു. ചിലര്‍ കുടുംബം ചിത്രം, സ്‌നോമാന്‍ അങ്ങനെ ഒരോ ചിത്രങ്ങളാണ് പലരും വരച്ചത്.












Click it and Unblock the Notifications