കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐക്യരാഷ്ട്ര സഭയിലും കൊറോണ: ഫിലിപ്പൈന്‍ പ്രതിനിധിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുടെ (യുഎന്‍) ആസ്ഥാനത്തുണ്ടായിരുന്ന ഫിലിപൈന്‍സ് പ്രതിനിധിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കേസാണ് ഇത്. രാജ്യത്തിന്‍റെ പ്രതിനിധിക്ക് കോവിഡ്-19 ബാധ് സ്ഥിരീകരിച്ചതായി ഫിലിപ്പൈന്‍സ് മന്ത്രാലായമാണ് അറിയിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ച ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനം സന്ദര്‍ശിച്ച് മടങ്ങിയ ശേഷമാണ് വൈറസ് ബാധ സംശയിച്ച് പരിശോധന നടത്തിയത്.

കമല്‍നാഥ് സര്‍ക്കാറിനെ നിലനിര്‍ത്താന്‍ സ്പീക്കറുടെ അവസാന തന്ത്രം; വിപ്പും അയോഗ്യതയും പ്രയോഗിക്കുംകമല്‍നാഥ് സര്‍ക്കാറിനെ നിലനിര്‍ത്താന്‍ സ്പീക്കറുടെ അവസാന തന്ത്രം; വിപ്പും അയോഗ്യതയും പ്രയോഗിക്കും

Recommended Video

cmsvideo
യുവന്റസ് താരത്തിന് കൊറോണ | Oneindia Malayalam

പ്രതിനിധിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെ ഫിലിപ്പൈന്‍ കാര്യാലയം അടച്ചിട്ടതായായി രാജ്യത്തിന്‍റെ ആക്ടിങ് യുഎന്‍ അംബാസിഡര്‍ കിര അസുനേന അറിയിച്ചു. എല്ലാ ഉദ്യോഗസ്ഥരോടും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ ചികിത്സ തേടണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഞങ്ങളെല്ലാം തന്നെ രോഗബാധിതരാണെന്നാണ് കരതുന്നുതെന്നും അവര്‍ പറഞ്ഞു.

un

മിഡ്ടൗണ്‍ മാന്‍ഹട്ടിനിലുള്ള ഫിലിപ്പിനോ കാര്യലയത്തില്‍ 12 ഓളം നയതന്ത്ര ഉദ്യോഗസ്ഥരാണ് ഉള്ളത്. വൈറസ് ബാധ സ്ഥിരീകരിച്ച ഉദ്യോഗസ്ഥന്‍ യുഎന്‍ ജനറല്‍ അസംബ്ലിയുടെ നിയമകാര്യ സമിതിയിലാണ് ഫിലിപ്പൈനെ പ്രതിനിധീകരിക്കുന്നത്. ഉദ്യോഗസ്ഥന്‍ കഴിഞ്ഞ തിങ്കളാഴ്ച്ച യുഎന്‍ ആസ്ഥാനത്ത് അരമണിക്കൂറോളം ചിലവഴിച്ചിരുന്നെന്നും അപ്പോവാണ് രോഗലക്ഷണങ്ങല്‍ പ്രകടിപ്പിച്ച് തുടങ്ങിയതെന്നുമാണ് കിര അസുനേന വ്യക്തമാക്കുന്നത്.

അതേസമയം, അമേരിക്കയില്‍ 1390 പേര്‍ക്കാണ് കൊവിഡ് 19-സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ച 38 പേര്‍ മരിക്കുകയും ചെയ്തു. വൈറസ് ബാധ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യൂറോപ്പില്‍ നിന്നുള്ള എല്ലാ യത്രകള്‍ക്കും അമേരിക്ക കഴിഞ്ഞ ദിവസം മുതല്‍ 30 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ച പശ്ചാത്തലത്തിലായിരുന്നു പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

'പുതിയ കേസുകള്‍ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍, അടുത്ത 30 ദിവസത്തേക്ക് യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്കുള്ള എല്ലാ യാത്രകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കും. വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും'-രാജ്യത്തെ അംഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. കഠിനമാണെങ്കിലും അത്യാവശ്യം എന്നാണ് യാത്രാവിലക്കിനെക്കുറിച്ച് ട്രംപ് വ്യക്തമാക്കിയത്.

കശ്മീര്‍: ഫാറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചു, വിടുതല്‍ 7 മാസത്തിന് ശേഷംകശ്മീര്‍: ഫാറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചു, വിടുതല്‍ 7 മാസത്തിന് ശേഷം

വാർത്ത വരുന്നതു വരെ ഞാൻ ഇതറിഞ്ഞില്ലെന്ന് വിനയന്‍: വൈരാഗ്യം തീർക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കരുത്വാർത്ത വരുന്നതു വരെ ഞാൻ ഇതറിഞ്ഞില്ലെന്ന് വിനയന്‍: വൈരാഗ്യം തീർക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കരുത്

English summary
first corona case confirmed in UN; Corona confirmed for Philippine representative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X