വര്‍ഷങ്ങള്‍ക്കു ശേഷം മാധ്യമങ്ങള്‍ പെരുന്നാള്‍ തലക്കെട്ട് മാറ്റി എഴുതി!!!
ദുബായ്: ഒമാന്‍ ഒഴികെയുളള ഗള്‍ഫ് രാജ്യങ്ങള്‍ നാളെ പെരുന്നാള്‍ ആഘോഷിക്കുമെന്ന തലക്കെട്ട് വര്‍ഷങ്ങളായി എഴുതി ശീലച്ചവര്‍ പക്ഷെ ഇത്തവണ തലക്കെട്ട് മാറ്റി എഴുതേണ്ടി വന്നു. ഇന്ത്യയിലും ഒമാനിലും പലപ്പോഴും ചെറിയ പെരുന്നാള്‍ ഒരേ ദിനം കടന്നുവന്നെങ്കിലും ജിസിസി അംഗ രാജ്യങ്ങള്‍ ഒരുമിച്ച് ചെറിയ പെരുന്നാള്‍ ആഘോഷിച്ചിട്ട് ഏതാണ്ട് പത്ത് വര്‍ഷത്തില്‍ കൂടുതലായി എന്നാണ് പല പ്രവാസി പ്രമുഖരും അഭിപ്രായപ്പെട്ടത്.
റമാദാന്‍ മാസപ്പിറവി ദ്യശ്യമാവാന്‍ മറ്റ് ജിസിസി രാജ്യങ്ങളെ അപേക്ഷിച്ച് ഒമാനില്‍ ഒരു ദിനം വൈകിയെങ്കിലും ശവ്വാല്‍ മാസപ്പിറവി കാണുന്നതില്‍ ഒമാനും ഒപ്പത്തിനൊപ്പമെത്തി. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലും റമദാന്‍ വ്രതം മുപ്പത് ലഭിച്ചെങ്കിലും ഒമാനില്‍ വ്രതം ഇരുപത്തിയൊമ്പതില്‍ ഒതുങ്ങി.

ഏതായാലും പ്രവാസികളെ പോലെ തന്നെ സ്വദേശികളും ഏറെ കൗതകത്തോടെയാണ് ഒമാനിലെ പെരുന്നാള്‍ പ്രഖ്യാപനത്തെ വരവേറ്റത്. ചില സ്വദേശി പൗരന്മാരാകട്ടെ അവരുടെ രാജ്യത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ശേഷം അതിര്‍ത്തി കടന്ന് ഒമാനിലെത്തി വീണ്ടും പെരുന്നാള്‍ ആഘോഷിക്കാറുണ്ട് എന്ന രഹസ്യം ഇത്തവണ പരസ്യമായി.












Click it and Unblock the Notifications