കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ ചെറിയ പെരുന്നാള്‍ 15ന്; ശവ്വാല്‍ പിറ 14ന്!! ജ്യോതി ശാസ്ത്രജ്ഞര്‍ പറയുന്നു... കേരളത്തില്‍?

Google Oneindia Malayalam News

ദുബായ്: റമദാനിലെ വ്രതാനുഷ്ഠാനത്തിന്റെ പുണ്യ ദിനരാത്രങ്ങള്‍ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വസ്ത്രങ്ങളും മറ്റും വാങ്ങുന്ന തിരക്കിലേക്ക് നീങ്ങുകയാണ് മുസ്ലിം സമൂഹം. ചെറിയ പെരുന്നാള്‍ എന്നാകുമെന്ന ചര്‍ച്ച ചില കോണിലെങ്കിലും തുടങ്ങിക്കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ ഈ ചര്‍ച്ചയ്ക്ക് ചൂടുപിടിക്കും. അബൂദാബിയിലെ ജ്യോതിശാസ്ത്ര കേന്ദ്രം പെരുന്നാള്‍ എന്നാകുമെന്ന് ചില സൂചനകള്‍ നല്‍കിക്കഴിഞ്ഞു. മുസ്ലിം രാജ്യങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ള ദിവസം വിശദമായ പഠനത്തിന് ശേഷം പുറത്തുവിട്ടിരിക്കുകയാണവര്‍...

സൂര്യാസ്തമയത്തിന് ശേഷം

സൂര്യാസ്തമയത്തിന് ശേഷം

ശവ്വാല്‍ മാസപ്പിറവി ജൂണ്‍ 14ന് വ്യാഴാഴ്ച ദൃശ്യമാകുമെന്നാണ് അബൂദാബി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പറയുന്നത്. ചെറിയ പെരുന്നാള്‍ 15ന് ആകുമെന്നും അവര്‍ പറയുന്നു. യുഎഇയില്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട് ചാന്ദ്ര മാസപ്പിറവി കാണാന്‍ സാധ്യത കുറവാണ്. സൂര്യാസ്തമയത്തിന് ശേഷം 41 മിനുറ്റ് കഴിഞ്ഞായിരിക്കും ചന്ദ്രന്‍ ദൃശ്യമാകുക.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍

കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും ഇതേ ദിവസം തന്നെ ചന്ദ്ര പിറവി കാണാന്‍ സാധ്യതയുണ്ട്. ടെലസ്‌കോപ്പിന്റെ സഹായത്തോടെ മാത്രമേ കാണാന്‍ സാധ്യതയുള്ളൂവെന്നും ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു. അറബ് രാജ്യങ്ങളില്‍ ചില പ്രദേശങ്ങളില്‍ മാത്രമേ നഗ്നനേത്രങ്ങള്‍ കൊണ്ട് 14ന് മാസപ്പിറവി ദൃശ്യമാകൂ.

 റിയാദില്‍ സാധ്യതയുള്ളത്

റിയാദില്‍ സാധ്യതയുള്ളത്

അതേസമയം, തെക്കന്‍ മൊറോക്കോ, മൗറിത്താനിയ, പടിഞ്ഞാറന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ നഗ്ന നേത്രങ്ങള്‍ കൊണ്ടുതന്നെ മാസപ്പിറവി ദൃശ്യമാകും. അമേരിക്കയിലെ മിക്ക ഭാഗങ്ങളിലും കാണാന്‍ സാധിക്കും. സൂര്യാസ്തമയത്തിന് ശേഷം റിയാദിലും കെയ്‌റോയിലും ജറുസലേമിലും 42 മിനുറ്റുകള്‍ക്ക് ശേഷമായിരിക്കും പിറവി ദൃശ്യമാകുകയെന്നും ജ്യോതിശാസ്ത്ര കേന്ദ്രം പ്രവചിക്കുന്നു.

 കേരളത്തില്‍ എങ്ങനെ

കേരളത്തില്‍ എങ്ങനെ

എന്നാല്‍ ഇന്ത്യയില്‍ ഈ ദിവസം കാണുമോ എന്ന കാര്യം അവര്‍ വ്യക്തമാക്കിയില്ല. കേരളത്തില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ടവര്‍ സാക്ഷികള്‍ മുഖാന്തിരം പണ്ഡിതന്‍മാരുടെ മുന്നില്‍ അറിയിക്കുകയാണ്് പതിവ്. സംശയങ്ങള്‍ തീര്‍ത്ത ശേഷമായിരിക്കും ഖാസിമാരുടെ ഏകോപിച്ചുള്ള പ്രഖ്യാപനം വരിക.

നിപ്പാ വൈറസ് ചാകരയാക്കി പാകിസ്താന്‍; ഗള്‍ഫില്‍ കൊയ്യുന്നത് വന്‍ ലാഭം!! ഇന്ത്യയുടെ ദുഖംനിപ്പാ വൈറസ് ചാകരയാക്കി പാകിസ്താന്‍; ഗള്‍ഫില്‍ കൊയ്യുന്നത് വന്‍ ലാഭം!! ഇന്ത്യയുടെ ദുഖം

ആര്‍എസ്എസ് പരിപാടിക്ക് പ്രണബ്; ശക്തമായ പ്രതിഷേധവുമായി മകള്‍, ദൃശ്യങ്ങള്‍ ഒരുകാലത്തും മറക്കില്ലആര്‍എസ്എസ് പരിപാടിക്ക് പ്രണബ്; ശക്തമായ പ്രതിഷേധവുമായി മകള്‍, ദൃശ്യങ്ങള്‍ ഒരുകാലത്തും മറക്കില്ല

വീണ്ടും തമിഴ്‌റോക്കേഴ്‌സ്; രജനീകാന്തിന്റെ കാല ഇന്റര്‍നെറ്റില്‍!! പണി കിട്ടിയത് അമേരിക്ക വഴിവീണ്ടും തമിഴ്‌റോക്കേഴ്‌സ്; രജനീകാന്തിന്റെ കാല ഇന്റര്‍നെറ്റില്‍!! പണി കിട്ടിയത് അമേരിക്ക വഴി

English summary
First day of Eid Al Fitr on June 15, says astronomy centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X