കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ ആദ്യമായി കോവിഡ് ബാധിച്ച നായ ചത്തു... മനുഷ്യരില്‍ കാണുന്ന അതേ ലക്ഷണങ്ങള്‍!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച നായ ചത്തു. ഇത് ആദ്യമായിട്ടായിരിക്കും ഒരു നായ ഇത്തരത്തില്‍ മരണത്തിലേക്ക് വീഴുന്നത്. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തിലുള്ള നായയാണ് ഇത്. ഇതിന്റെ ഉടമസ്ഥനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. നാഷണല്‍ ജിയോഗ്രഫിക് മാഗസിനാണ് ബഡ്ഡി എന്ന ഈ നായയുടെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. മനുഷ്യരില്‍ കാണുന്ന കോവിഡ് ലക്ഷണങ്ങള്‍ക്ക് സമാനമായ ലക്ഷണങ്ങളാണ് ബഡ്ഡിയിലും കാണിച്ചിരുന്നത്. രോഗത്തോട് പോരാടിയ ശേഷമായിരുന്നു ബഡ്ഡി കീഴടങ്ങിയത്.

1

ഏഴ് വയസ്സുള്ള നായയാണ് ബഡ്ഡി. ഏപ്രിലിലാണ് കോവിഡ് ബാധ ഉണ്ടെന്ന് തിരിച്ചറിയുന്നത്. അതേസമയം നായയുടെ ഉടമ റോബര്‍ട്ട് മഹോനെ കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച് വരികയാണ്. ഇക്കാര്യം നാഷണല്‍ ജിയോഗ്രഫിക് മാഗസിനില്‍ പറയുന്നുണ്ട്. ബഡ്ഡിക്ക് മൂക്കടപ്പും ഇതിന് പിന്നാലെ ശക്തമായ തോതില്‍ ശ്വാസ തടസ്സവുമുണ്ടായിരുന്നു. പിന്നീടുള്ള മാസങ്ങളില്‍ ആരോഗ്യ നില വളരെ മോശമാവുകയായിരുന്നു. അതേസമയം ബഡ്ഡിയുടെ നില അത്ര ഗുരുതരമല്ലെന്നാണ് മഹോനെ കരുതിയത്. ജൂലായ് 11ന് ബഡ്ഡി രക്തി ഛര്‍ദിച്ചിരുന്നു.

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam

ബഡ്ഡിയുടെ മൂത്രത്തിലും രക്തത്തിന്റെ അംശമുണ്ടായിരുന്നു. പക്ഷേ ഇതൊന്നും കോവിഡാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബഡ്ഡിക്ക് കോവിഡ് പോസിറ്റീവാണെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും എന്നാല്‍ ഭയം കാരണം മൃഗഡോക്ടര്‍മാര്‍ പരിശോധിക്കാന്‍ തയ്യാറായില്ലെന്നും റോബര്‍ട്ട് മഹോനെ പറഞ്ഞു. മഹോനെയും ഭാര്യ അല്ലിസണും ന്യൂയോര്‍ക്കിലാണ് താമസിക്കുന്നത്. ബഡ്ഡിക്ക് ദിവസങ്ങളായി നടക്കാന്‍ പോലും സാധിച്ചിരുന്നില്ല. തങ്ങള്‍ താമസിക്കുന്നതിന് സമീപമുള്ള പല മൃഗാശുപത്രികളും അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് കൃത്യമായ ചികിത്സ നല്‍കാന്‍ സാധിച്ചില്ലെന്ന് മഹോനെ പറയുന്നു.

പല മൃഗഡോക്ടര്‍മാരും തെറ്റായ ചില കാര്യങ്ങള്‍ ധരിച്ച് വെച്ചിരുന്നു. വളര്‍ത്തു മൃഗങ്ങള്‍ക്ക് കോവിഡ് വരില്ലെന്നോ, അതല്ലെങ്കില്‍ ഇവ കോവിഡ് വാഹകരാണെന്നോ ഡോക്ടര്‍മാര്‍ കരുതിയിരുന്നു. ഭൂരിഭാഗം ടെസ്റ്റിംഗ് കിറ്റുകള്‍ മനുഷ്യരുടെ ഉപയോഗത്തിനായി മാറ്റിവെച്ചതും ബഡ്ഡിക്ക് കാര്യങ്ങള്‍ അനുകൂലമല്ലാതാക്കി. ഒടുവില്‍ വളരെ കഷ്ടപ്പെടാണ് ഒരു ക്ലിനിക്കല്‍ നിന്ന് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞത്. ബഡ്ഡിക്ക് അര്‍ബുദമുണ്ടെന്നും പിന്നീട് തിരിച്ചറിഞ്ഞു. കോവിഡ് കാരണം മൃഗങ്ങള്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വരുമെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

ബഡ്ഡിയെ പരിശോധിച്ച പല ഡോക്ടര്‍മാരും കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെന്നാണ് പറഞ്ഞത്. കാരണം മൃഗങ്ങളില്‍ കോവിഡ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അതേസമയം മൃഗങ്ങളില്‍ നിന്ന് രോഗം പകരില്ലെന്നോ അവര്‍ക്ക് കോവിഡ് വരുന്നത് കുറവാണെന്നോ തെളിയിക്കാന്‍ കൂടുതല്‍ ടെസ്റ്റുകള്‍ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നിലവില്‍ ലോകാരോഗ്യ സംഘടന പറഞ്ഞിരിക്കുന്നത് രോഗം പകരാനുള്ള സാധ്യത വളരെ കുറവാണെന്നാണ്. നിലവില്‍ യുഎസ്സില്‍ 12 നായകള്‍ക്കും പത്ത് പൂച്ചകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
first dog confirmed coronavirus in america dead, shows symptoms like humans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X