കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളുടെ ആദ്യ പ്രതി മോഷണം പോയി

  • By Mithra Nair
Google Oneindia Malayalam News

ബഗോട്ട: പ്രശസ്ത സാഹിത്യകാരന്‍ ഗ്രബ്രിയ ഗാര്‍സിയ മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളുടെ ആദ്യ പ്രതി മോഷണം പോയി. ബഗോട്ടയിലെ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ നിന്നാണ് പുസ്തകം മോഷണം പോയതെന്ന് ഉടമ അല്‍വാരോ കാസ്റ്റിലോ ഗ്രാന്‍ഡ് പറഞ്ഞു. പുസ്തകം വില്‍പനക്കായിരുന്നില്ല പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയായിരുന്നു താന്‍ കൊണ്ടു വന്നതെന്ന് കാസ്റ്റിലോ പറഞ്ഞു.

1967 ല്‍ സ്പാനിഷ് ഭാഷയില്‍ പ്രസിദ്ധീകരിച്ച ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ക്ക് വിവിധ ഭാഷകളിലായി ലോകത്ത് ഏറ്റവും അധികം പരിഭാഷകള്‍ പുറത്ത് വന്നിട്ടുണ്ട്.

onehundredyearsofsolitude.jpg -Properties

മോഷണം പോയ പുസ്തകത്തില്‍ 'അല്‍വാരോ കാസ്‌ററിലോ എന്റെ പഴയ പുസ്തക കച്ചവടക്കാരന്, എന്റെ എക്കാലത്തേയും പ്രിയ സുഹൃത്തിന് സ്‌നേഹപൂര്‍വം ഗാബോ' എന്നിങ്ങിനെ രേഖപ്പെടുത്തിയിരുന്നു.

നിലവില്‍ പുറത്തിറങ്ങിയ പുസ്തകങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബോട്ടും ബോട്ടിനെ പൊതിഞ്ഞ് നില്‍ക്കുന്ന വന വൃക്ഷങ്ങളുമായിരുന്നു ആദ്യ പതിപ്പിന്റെ മുഖചിത്രം. 2014 ഏപ്രില്‍ 17 നാണ് മാര്‍ക്കേസ് ഓര്‍മ്മയായത്.

English summary
The first edition copy of late Colombian writer Gabriel Garcia Marquez's most acclaimed book "One Hundred Years of Solitude" was stolen from international book fair of Bogota on Sunday, said copy owner Alvaro Castillo Granada.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X