ആദ്യ വനിത യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മഡലീൻ ആൽബ്രൈറ്റ് അന്തരിച്ചു
വാഷിങ്‌ടൺ : രാഷ്‌ട്രീയ പ്രവർത്തകയും നയതന്ത്രജ്ഞയും യുഎസിൽ ആദ്യമായി സ്റ്റേറ്റ് സെക്രട്ടറിയുമായ മഡലീൻ ആൽബ്രൈറ്റ് അന്തരിച്ചു. 84 വയസായിരുന്നു. ബിൽ ക്ലിന്‍റന്റെ ഭരണത്തിൽ കീഴിലാണ് 1996 ഡിസംബർ അഞ്ചിന് മഡലീൻ സ്റ്റേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കിന്‍റൺ ഭരണത്തിൽ നാല് വർഷം സ്റ്റേറ്റ് സെക്രട്ടറിയായി സേവനം അനുഷ്‌ഠിച്ചു. യുഎന്നിൽ അംബാസിഡറായും ഇവർ ജോലി ചെയ്‌തിട്ടുണ്ട്.
ആ കാലഘട്ടത്തിൽ യു എസ് ഭരണത്തിലെ ഏറ്റവും ഉയർന്ന സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയായിരുന്നു ഇവർ. പ്രാഗിൽ ജനിച്ച ചെക്കോസ്ലോവാക്യ പൗരയായിരുന്നു ആൽബ്രൈറ്റ്. ഞങ്ങൾക്ക് സ്‌നേഹധിനിയായ അമ്മ, മുത്തശ്ശി, സഹോദരി, സുഹൃത്ത് എല്ലാമായ ആൽബ്രെറ്റിനെ നഷ്‌ടപ്പെട്ടു. ട്വിറ്ററിലൂടെ കുടുംബം തന്നെയാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. ഇവർ ക്യാൻസർ രോഗിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

2012ൽ ഒബാമ, മെഡൽ ഓഫ് ഫ്രീഡം നൽകി ഇവരെ ആദരിച്ചിരുന്നു. രാജ്യത്തെ പൗരന് ലഭിക്കാവുന്ന ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരമാണ് മെഡൽ ഓഫ് ഫ്രീഡം. അവരുടെ ജീവിതം എല്ലാ അമേരിക്കൻ പൗരർക്കും പ്രചോദനമാണ് എന്നായിരുന്നു ബരാക് ഒബാമയുടെ പ്രതികരണം.
ആൽബ്രെറ്റ് "സ്വാതന്ത്ര്യത്തിനായുള്ള ഒരു ശക്തിയും" "നാറ്റോയുടെ തുറന്ന ചാമ്പ്യനുമാണ്" എന്ന് നാറ്റോയുടെ നിലവിലെ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് അനുശോചിച്ചു. ലോകത്ത് സമാധാനം നിലനിർത്താനായി സ്വതന്ത്ര സമൂഹങ്ങളുടെ പ്രാധാന്യം മനസിലാക്കിയിട്ടുള്ള ആളാണ് ആൽബ്രെറ്റ് എന്ന് മുൻ യുഎസ് പ്രസിഡന്‍റ് ജോർജ് ഡബ്സിയു ബുഷ് പറഞ്ഞു. പരമ്പരാഗത രീതികളെ തകർത്തുകൊണ്ടായിരുന്നു ആൽബ്രൈറ്റിന്റെ പ്രവർത്തനങ്ങളെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.
Recommended Video
1937ൽ പ്രാഗിലായിരുന്നു ആൽബ്രെറ്റിന്റെ ജനനം. പ്രാഗ് അന്ന് ചെക്കോസ്ലാവാക്യയുടെ ഭാഗമായിരുന്നു. ആൽബ്രെറ്റിന്റെ അച്ഛൻ ചെക്കോസ്ലോവാക്യയിലെ നയതന്ത്രഞ്ജനായിരുന്നു. നാസികൾ രാജ്യം പിടിച്ചെടുത്തപ്പോൾ ഈ കുടുംബം സ്വന്തം രാജ്യൻ വിടാൻ നിർബന്ധിതരാകുകയായിരുന്നു. 1948ലാണ് ആൽബ്രെറ്റ് യുഎസിലേക്ക് എത്തുന്നത്. അതേ വർഷം രാഷ്‌ട്രീയ അഭയാർഥികളായി തങ്ങളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. 1957ൽ ആൽബ്രൈറ്റിന് യുഎസ് പൗരത്വം ലഭിച്ചു.












Click it and Unblock the Notifications