കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യാ വിമാനം സൗദി വഴി ഇസ്രായേലില്‍; പരിഭവവുമായി ഇസ്രായേല്‍ വിമാനക്കമ്പനി

  • By Desk
Google Oneindia Malayalam News

തെല്‍അവീവ്: ചരിത്രത്തിലാദ്യമായി എയര്‍ ഇന്ത്യയുടെ യാത്രാവിമാനം സൗദി അറേബ്യയുടെ വ്യോമാതിര്‍ത്തിയിലൂടെ ഇസ്രായേലിലെ തെല്‍അവീവ് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ ഇസ്രായേലി വിമാനക്കമ്പനിക്ക് പരിഭവം. ഇന്ത്യന്‍ വിമാനക്കമ്പനിക്ക് സൗദിയിലിലൂടെ പറക്കാന്‍ അനുവാദം ലഭിച്ച സ്ഥിതിക്ക് തങ്ങളെയും അതിന് അനുവദിക്കണമെന്നാണ് ഇസ്രായേല്‍ ദേശീയ വിമാനക്കമ്പനിയായ എല്‍ അല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യവുമായി സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ് കമ്പനി.

മാളിലെ ദുരന്തത്തില്‍ സെെബീരിയ ഞെട്ടി, കാണാതായ കുട്ടികള്‍ രക്ഷപ്പെടാന്‍ മാളില്‍ നിന്ന് താഴേക്ക് ചാടി!
ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായിരിക്കും (ചൊവ്വ, വ്യാഴം, ഞായര്‍) ഡല്‍ഹി- തെല്‍അവീവ് എയര്‍ ഇന്ത്യ വിമാനം സര്‍വീസ് നടത്തുന്നത്. സൗദി വ്യോമാതിര്‍ത്തി വഴി രണ്ടു മണിക്കൂര്‍ പത്തു മിനിറ്റ് ലാഭിക്കാനായതോടെ യാത്രാസമയം ഏഴു മണിക്കൂര്‍ 25 മിനിറ്റായി. പുതിയ സാഹചര്യത്തില്‍ യാത്രക്കൂലിയിലും കുറവുവരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

 flght1

സൗദി വ്യോമാതിര്‍ത്തിയിലൂടെ യാത്ര ചെയ്യാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുവാദം ലഭിച്ച സാഹചര്യത്തില്‍ തങ്ങള്‍ക്കും ഇതു വേണമെന്നാണ് ഇസ്രായേല്‍ വിമാനക്കമ്പനികളുടെ ആവശ്യം. നിലവില്‍ സൗദി വ്യോമാതിര്‍ത്തി ഒഴിവാക്കി വളഞ്ഞ വഴിയിലൂടെയാണ് ഈ മേഖലയിലൂടെയുള്ള ഇസ്രായേല്‍ വിമാനങ്ങള്‍ സഞ്ചരിക്കുന്നത്. ഇസ്രായേലുമായി അടുത്തിടെ സൗദി നല്ല ബന്ധത്തിലാണെങ്കിലും രാജ്യം ഇസ്രായേലിനെ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇസ്രായേല്‍ വിമാനക്കമ്പനിയുടെ ആവശ്യത്തെ കുറിച്ച് ഇസ്രായേല്‍, സൗദി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
flght

അതേസമയം, ഇന്ത്യയിലേക്കുള്ള പുതിയ വ്യോമമാര്‍ഗത്തെ ഇസ്രായേല്‍ ഗതാഗത മന്ത്രി യിസ്രായേല്‍ കട്‌സ് സ്വാഗതം ചെയ്തു. ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാവുന്നതിന്റെ സൂചനയാണ് പുതിയ സംഭവ വികാസങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേല്‍ വിമാനക്കമ്പനികളുടെ ഈ വ്യോമമാര്‍ഗം ഉപയോഗിക്കാനുള്ള അനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

70 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് സൗദി അറേബ്യ ഇസ്രയേലിലേക്കുള്ള വിമാനം തങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ അനുവദിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടയിലായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായത്. യാത്രാ സമയം കുറഞ്ഞതോടെ ഇരു രാജ്യങ്ങളിലേക്കുമുള്ള വിനോദസഞ്ചാരികള്‍ അടക്കമുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കടുത്ത ഇറാന്‍ വിരോധി; യുഎസ് ഇറാനെ ആക്രമിക്കുമോ?പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കടുത്ത ഇറാന്‍ വിരോധി; യുഎസ് ഇറാനെ ആക്രമിക്കുമോ?

English summary
As Saudi Arabia opens its airspace for the first time to a commercial flight to Israel, Israel's national carrier will take its own fight for access to Saudi airspace to the Supreme Court in Israel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X