കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്രമം ഒരിക്കലും അംഗീകരിക്കാനാവില്ല, പടിയിറക്കത്തില്‍ ക്യാപിറ്റോള്‍ ആക്രമണത്തെ തള്ളി മെലാനിയ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎസ് ക്യാപിറ്റോള്‍ ആക്രമണത്തെ തള്ളി പ്രഥമ വനിത മെലാനിയ ട്രംപ്. എന്ത് കാര്യത്തിലും അതീവ താല്‍പര്യം കാണിക്കണം. എന്നാല്‍ ഒരിക്കലും അക്രമത്തിന്റെ പാതയിലേക്ക് പോകരുതെന്നും മെലാനിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു. നാളെ ജോ ബൈഡന്‍ അധികാരം ഏറ്റെടുക്കുകയാണ്. വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മെലാനിയ അക്രമത്തെ തള്ളി വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. അക്രമം ഒന്നിനുമുള്ള ഉത്തരമല്ലെന്നും, അതൊരിക്കലും ന്യായീകരിക്കാനാവില്ലെന്നും മെലാനിയ പറഞ്ഞു.

1

ജനുവരി ആറിന് നടന്ന ക്യാപിറ്റോള്‍ കലാപത്തിന് ശേഷം ഇത് ആദ്യമായിട്ടാണ് പരസ്യമായി മെലാനിയ അക്രമത്തെ തള്ളിപ്പറയുന്നത്. നേരത്തെ ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ട്രംപ് അനുകൂലികള്‍ യുഎസ് ക്യാപിറ്റോളിലേക്ക് ഇരച്ചുകയറിയത്. ട്രംപ് വോട്ടെടുപ്പില്‍ തട്ടിപ്പ് നടന്നുവെന്ന് തുടര്‍ച്ചയായി ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു കലാപം നടന്നത്. ഇത് ഏറ്റുപിടിച്ചായിരുന്നു ക്യാപിറ്റോള്‍ ആക്രമണം. യുഎസ്സിന് ഇത് വലിയ നാണക്കേടാവുകയും ചെയ്തിരുന്നു. അഞ്ച് പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്.

്അതേസമയം പ്രസംഗത്തില്‍ എല്ലാവരോടും കൊവിഡിനെതിരെ ജാഗ്രത പാലിക്കാനും മെലാനിയ ആവശ്യപ്പെട്ടു. സാധാരണക്കാരെ സംരക്ഷിക്കാന്‍ നാം തയ്യാറാവണം. വാക്‌സിനുകള്‍ വിതരണം ചെയ്ത് തുടങ്ങിയിട്ടുമുണ്ടെന്ന് അവര്‍ പറഞ്ഞു. കൊവിഡ് ബാധിച്ച മരിച്ചവര്‍ക്ക് മെലാനിയ അനുശോചനം രേഖപ്പെടുത്തി. നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിര്‍മാണ തൊഴിലാളികള്‍ക്കും ട്രക്ക് ഡ്രൈവര്‍ക്കും അടക്കം ജീവന്‍ രക്ഷിക്കാനായി ശ്രമം നടത്തുന്ന നിരവധി പേര്‍ക്ക് മെലാനിയ നന്ദി പറഞ്ഞു.

Recommended Video

cmsvideo
Vijaya Gadde: The Indian-American Woman Who Spearheaded Twitter's Ban on Donald Trump

ബി ബെസ്റ്റ് എന്ന തന്റെ ക്യാമ്പയിനെ കുറിച്ചും അവര്‍ പറഞ്ഞു. ലോക നേതാക്കളെ കുട്ടികളെ ബാധിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാനും അതിനുള്ള പരിഹാരം നിര്‍ദേശിക്കാനുമായി ആത്മവിശ്വാസമേകുന്നതാണ് ഈ ക്യാമ്പയിനെന്ന് മെലാനിയ പറഞ്ഞു. ഞാന്‍ പ്രഥമ വനിതയെന്ന നിലയില്‍ വിടപറയുകയാണ്. എല്ലാ അമേരിക്കക്കാരും അവരുടെ കുട്ടികള്‍ക്ക് ഏറ്റവും നല്ലത് പഠിപ്പിച്ച് കൊടുക്കുമെന്ന് കരുതുന്നു. ഈ രാജ്യം സ്വതന്ത്രമാകാന്‍ കാരണമായ ധീരന്‍മാരെ കുറിച്ച് അവര്‍ക്ക് പഠിപ്പിച്ച് കൊടുക്കണം. മറ്റുള്ളവര്‍ക്ക് വേണ്ടി എങ്ങനെ ജീവിക്കാമെന്ന് അവരെ പഠിപ്പിക്കണമെന്നും മെലാനിയ ആവശ്യപ്പെട്ടു.

English summary
first lady melania trump says violence never accepted in american society
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X