സ്വീറ്റിയുടെ വലയില്‍ വീണു, രണ്ട് വര്‍ഷം തടവ്
മെല്‍ബണ്‍: അങ്ങനെ സ്വീറ്റി എന്ന പത്ത് വയസ്സുകാരിക്ക് മുന്നില്‍ ഇന്റര്‍നെറ്റ് വഴി ലൈംഗിക ചേഷ്ടകള്‍ കാണിച്ച യുവാവിന് ഒരു വര്‍ഷം തടവ് ശിക്ഷ കിട്ടി. ഇന്റര്‍നെറ്റ് വഴി സ്വീറ്റിയെ ദുരുപയോഗം ചെയ്ത ആദ്യത്ത ആളൊന്നുമല്ലകെട്ടോ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട ഈ ഓസ്‌ട്രേലിയക്കാരന്‍.
സ്വീറ്റിയെ അറിയില്ലേ... പത്ത് വയസ്സുകാരിയായ ഈ ഫിലിപ്പീന് പെണ്‍കുട്ടിയെ. പക്ഷേ സ്വീറ്റിക്ക് എന്നും പത്ത് വയസ്സ് തന്നെയാണ് പ്രായം. അവളുടെ വയസ്സ് കൂടില്ല. കാരണം അവള്‍ ഒരു വിര്‍ച്വല്‍ പെണ്‍കുട്ടിയാണ്.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി നെതര്‍ലന്‍ഡ്‌സിലെ ബാലാവകാശ സംഘടനയായ ടെറെ ഡെസ് ഹോംസ് എന്ന സംഘടന സൃഷ്ടിച്ചതാണ് സ്വീറ്റിയെ. കുട്ടികള്‍ക്ക് ലൈംഗിക ചിത്രങ്ങളും ദൃശ്യങ്ങളും അയച്ചുകൊടുക്കുന്നവരേയും, ഓണ്‍ലൈന്‍ വഴി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരേയും പിടികൂടാനുള്ള തന്ത്രമാണിത്.
ആയിരക്കണക്കിന് പേരാണ് സ്വീറ്റി എന്ന ഈ അയഥാര്‍ത്ഥ പെണ്‍കുട്ടിയുമായി ലൈംഗിക സല്ലാപത്തിനും അശ്ലീല ദൃശ്യങ്ങള്‍ അയച്ച് നല്‍കുന്നതിനും ഇക്കാലയളവില്‍ മുന്നോട്ട് വന്നതെന്നാണ് സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നത്. ഓസ്‌ട്രേലിയക്കാരനാ സ്‌കോട്ട് റോബര്‍ട്ട് ഹാന്‍സന്‍ എന്നയാളാണ് സ്വീറ്റിയുടെ വലയില്‍ വീണ് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടത്. ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ ആളാണ് ഇയാള്‍.
ഹാന്‍സന് ശിക്ഷ ലഭിച്ചതില്‍ സ്വീറ്റിയുടെ അണിയറക്കാര്‍ സന്തോഷത്തിലാണ്. എന്നാല്‍ ഹാന്‌സനെക്കാളും മോശമായ രീതിയില്‍ സ്വീറ്റിയോട് പെരുമാറിയവര്‍ ഏറെയുണ്ടെന്നാണ് ഇവര്‍ പറയുന്നത്. 71 രാജ്യങ്ങളില്‍ നിന്നായി ആയിരത്തലധികം പേരുടെ വിവരങ്ങള്‍ ഇവര്‍ ഇപ്പോള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് ശേഖരിച്ചുകഴിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications