കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു, ഇസ്രയേലിന് പിന്നാലെ വൈറസ് സാന്നിധ്യം

Google Oneindia Malayalam News

ദുബായ്: യുഎഇയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ കേസാണിത്. ഇന്നലെയാണ് യുഎഇ ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ വൈറസിനെ എന്നല്ല ഏത് മഹാമാരിയെ നേരിടാനും യുഎഇ സജ്ജമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. മിഡില്‍ ഈസ്റ്റില്‍ ഇസ്രയേലിന് പിന്നാലെ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് യുഎഇ. നിരവധി രാജ്യങ്ങളില്‍ ഇതിനോടകം കുരുങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡിന് ശേഷം ഇത് പലയിടത്തും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പശ്ചിമ ആഫ്രിക്കയില്‍ നിന്ന് വന്ന 29കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

'ദിലീപിന്റെ അറസ്റ്റുണ്ടായത് ഇടതുപക്ഷമായത് കൊണ്ട്; ആലുവയില്‍ അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് ബന്ധമറിയാം''ദിലീപിന്റെ അറസ്റ്റുണ്ടായത് ഇടതുപക്ഷമായത് കൊണ്ട്; ആലുവയില്‍ അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് ബന്ധമറിയാം'

1

രോഗികളെന്ന് സംശയിക്കുന്നവരെ പരിശോധിക്കാന്‍ കൃത്യമായ സംവിധാനങ്ങളുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. കൊവിഡ് കൈകാര്യം ചെയ്ത ടെക്‌നിക്കല്‍ അഡൈ്വസറി ടീം നിരീക്ഷണത്തിനായും, രോഗത്തെ മുമ്പേ കണ്ടെത്തുന്നതിനും കൃത്യമായ മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. കുരങ്ങുപനി സാധാരണ അപകടകാരിയല്ല. പനി, പേശികളിലെ വേദന, വിറയല്‍, ചിക്കന്‍ പോക്‌സിന് സമാനമായ മുഖത്തും കൈയ്യിലും തിണര്‍ത്ത് വരിക എന്നിവ പ്രകടമാകും. മുറിവുകളിലൂടെയോ, ശരീരത്തിലെ വിയര്‍പ്പ് തുള്ളികളില്‍ നിന്നോ ആണ് ഈ വൈറസ് പടരുക.

യൂറോപ്പിലും അമേരിക്കലും കുരങ്ങുപനി പടര്‍ന്നിരുന്നു. എന്നാല്‍ ലോകം മുഴുവന്‍ കുരങ്ങുപനി വ്യാപിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മെയ് മാസം മുതല്‍ ഓസ്‌ട്രേലിയ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ 200 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും സംഘടന വ്യക്തമാക്കി.

പൃഥ്വിരാജിന്റെ ജനഗണ മന ദേശവിരുദ്ധം, മട്ടാഞ്ചേരി മാഫിയയുടെ സിനിമയാണതെന്ന് സന്ദീപ് വാര്യര്‍പൃഥ്വിരാജിന്റെ ജനഗണ മന ദേശവിരുദ്ധം, മട്ടാഞ്ചേരി മാഫിയയുടെ സിനിമയാണതെന്ന് സന്ദീപ് വാര്യര്‍

Recommended Video

cmsvideo
5 വർഷത്തെ ഗ്രീന്‍ വിസകള്‍, പണിയന്വേഷിക്കാന്‍ ജോബ് എക്സ്പ്ലോറേഷന്‍ വിസ | Oneindia Malayalam

English summary
first monkey pox case reported in uae
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X