കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഫോണ്‍ വാങ്ങാന്‍ അമേരിക്കയില്‍ നിന്നും ഓസ്‌ട്രേലിയയിലെത്തി

  • By Gokul
Google Oneindia Malayalam News

ആപ്പിളിന്റെ ഐ ഫോണിന്റെ ആദ്യ പതിപ്പുമുതല്‍ അവ സ്വന്തമാക്കാനായി സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ എന്തു ത്യാഗത്തിനും ഒരുക്കമായിരുന്നു. ഐഫോണ്‍ പുറത്തിറങ്ങുന്നതിനും ദിവസങ്ങള്‍ക്കു മുന്‍പുതന്നെ മൊബൈല്‍ കടയ്ക്കുമുന്നില്‍ പ്രത്യക്ഷപ്പെടുന്ന നീണ്ട ക്യൂ അത്ഭുതപ്പെടുത്തുന്നതാണ്. ആപ്പിള്‍ ഐ ഫോണ്‍ 6 ഇറങ്ങിയപ്പോഴും കഥ വ്യത്യസ്തമല്ല.

ആദ്യഘട്ടത്തില്‍ വിരലിലെണ്ണാവുന്ന രാജ്യങ്ങളില്‍ മാത്രം പുറത്തിറക്കിയ ഐ ഫോണിന്റെ ഉടമയാകാന്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ജനങ്ങള്‍ എത്തുന്നുണ്ട്. ഐ ഫോണ്‍ ആദ്യം പുറത്തിറങ്ങിയ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വെച്ച് ആദ്യ മൊബൈല്‍ ഫോണ്‍ വാങ്ങിയത് അമേരിക്കക്കാരനാണ്. കാലിഫോര്‍ണിയയില്‍ നിന്ന് ഡേവ് റഹിമിയും പ്രണയിനി ജാസ്മിന്‍ ജൂവാനും സിഡ്‌നിയില്‍ എത്തിയാണ് ഫോണിന്റെ ആദ്യ ഉടമകളായത്.

apple-6-iphone

നിരവധി ചൈനക്കാര്‍ ഓസ്‌ട്രേലിയയിലും അമേരിക്കയിലുമായി ഫോണ്‍ വാങ്ങാനെത്തുന്നുണ്ടെന്നാണ് വിവരം. മുന്നിരട്ടിയോളം തുക നല്‍കി ഫോണ്‍ ബ്ലാക്കില്‍ സ്വന്തമാക്കാനും ചൈനക്കാര്‍ തയ്യാറാണ്. ഇതുകൊണ്ടുതന്നെ ഫോണ്‍ വാങ്ങാന്‍ അമേരിക്കയിലെത്തിയാലും വാങ്ങുന്നയാള്‍ക്ക് നഷ്ടം വരില്ല. മറിച്ചു വില്‍ക്കുമ്പോള്‍ കിട്ടുന്ന ലാഭത്തില്‍ നിന്നും അമേരിക്കയില്‍ ചുറ്റിയടിക്കാനും ചിലര്‍ക്ക് പരിപാടിയുണ്ട്.

വിപണിയിലിറങ്ങി 24 മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന ഐ ഫോണ്‍ മൊബൈല്‍ഫോണുകളാണ് വിറ്റുപോയത്. ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, അമേരിക്ക, ഹോങ്കോംഗ്, ഓസ്‌ട്രേലിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലായാണ് ആദ്യഘട്ടത്തില്‍ ഫോണ്‍ വിപണിയിലെത്തിയത്. ഇന്ത്യയില്‍ ഒക്ടോബരറിലാണ് വിപണിയിലെത്തുക.

English summary
First person to buy an iPhone 6 in sydney
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X