കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത!! ഇന്ത്യയില്‍ ഏഴിടത്ത് ഖത്തര്‍ വിസാ കേന്ദ്രങ്ങള്‍; കൊച്ചിയിലും

Google Oneindia Malayalam News

ദോഹ: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏറെ സന്തോഷമുള്ള വാര്‍ത്തയാണ് ഗള്‍ഫില്‍ നിന്ന് വന്നിരിക്കുന്നത്. ഇന്ത്യയില്‍ ഖത്തര്‍ വിസാ കേന്ദ്രങ്ങള്‍ തുറക്കുന്നു. ഏഴ് കേന്ദ്രങ്ങളാണ് തുറക്കുന്നത്. ഇതില്‍ കൊച്ചിയും ഉള്‍പ്പെടും. ദോഹയില്‍ നടന്ന വിവിധ കമ്പനികളുടെ സെമിനാറില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ വിസാ സേവന വിഭാഗം ഡയറക്ടര്‍ മേജര്‍ അബ്ദുല്ലാ ഖലീഫ അല്‍ മുഹന്നദിയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയെ കൂടാതെ മൂന്ന് ഏഷ്യന്‍ രാജ്യങ്ങളിലും ഖത്തര്‍ വിസാ സെന്ററുകള്‍ തുറക്കുന്നുണ്ട്. വിസാ നടപടികള്‍ വേഗത്തിലാക്കാനും പ്രവാസി ഇന്ത്യക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമാണ് ഇന്ത്യയില്‍ ഏഴിടത്ത് ഓഫീസുകള്‍ തുറക്കുന്നതെന്ന് മേജര്‍ അബ്ദുല്ല പറഞ്ഞു....

കൂടുതല്‍ വിസാ കേന്ദ്രങ്ങള്‍

കൂടുതല്‍ വിസാ കേന്ദ്രങ്ങള്‍

വിദേശത്ത് കൂടുതല്‍ വിസാ കേന്ദ്രങ്ങള്‍ തുറക്കാന്‍ ഖത്തര്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ ഓഫീസുകള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തുറക്കുന്നത്. ഖത്തര്‍ ജോലി തേടുന്നവര്‍ക്ക് കാര്യങ്ങള്‍ ഇനി കൂടുതല്‍ എളുപ്പമാകും.

ഇന്ത്യയെ കൂടാതെ

ഇന്ത്യയെ കൂടാതെ

ഇന്ത്യയെ കൂടാതെ ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലും ഖത്തര്‍ വിസാ കേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചു. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഏഴ് ഓഫീസുകള്‍ തുറക്കും. കൊച്ചിയിലും ഓഫീസ് തുറക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഇന്ത്യയില്‍ ഇവിടെ...

ഇന്ത്യയില്‍ ഇവിടെ...

ദില്ലി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ലഖ്‌നൗ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് വിസാ സെന്ററുകള്‍ തുറക്കുക. വിസാ നടപടികള്‍ വേഗത്തിലും ലളിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഫീസുകള്‍ തുറക്കുന്നത്. ജോലി തേടി വരുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ഓഫീസിന്റെ ദൗത്യമാണ്.

 നേരത്തെ നാല് രാജ്യങ്ങളില്‍

നേരത്തെ നാല് രാജ്യങ്ങളില്‍

ഇതോടെ ഖത്തര്‍ വിസാ കേന്ദ്രം തുറക്കുന്ന രാജ്യങ്ങളുടെ എണ്ണം എട്ടായി. ഇന്തോനേഷ്യ, നേപ്പാള്‍, ഫിലിപ്പിന്‍സ്, തുണീഷ്യ എന്നിവിടങ്ങളിലും ഖത്തര്‍ വിസാ സെന്ററുണ്ട്. ഖത്തറിലേക്ക് ജോലി തേടുന്നവര്‍ കൂടുതലുള്ള രാജ്യക്കാര്‍ക്ക് സേവനം എളുപ്പമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

വെബ്‌സൈറ്റില്‍ ലഭിക്കും

വെബ്‌സൈറ്റില്‍ ലഭിക്കും

ഖത്തര്‍ വിസാ കേന്ദ്രത്തിന്റെ നടപടികള്‍ എന്തൊക്കെയാണ് എന്നത് ആഭ്യന്തര മന്തലായത്തിന്റെ വെബ്‌സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്. ഖത്തര്‍ വിസാ കേന്ദ്രം വഴി റിക്രൂട്ടമെന്റ് നടക്കുമ്പോഴുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് വെബ്‌സൈറ്റിലുള്ളത്.

 നടപടികളില്‍ മാറ്റമുണ്ടാകില്ല

നടപടികളില്‍ മാറ്റമുണ്ടാകില്ല

ഖത്തര്‍ വിസ ലഭിക്കുന്നതിനുള്ള നടപടികളില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ ഖത്തറില്‍ നടന്നിരുന്ന നടപടിക്രമങ്ങള്‍ ഇനി വിദേശരാജ്യങ്ങളില്‍ നടക്കുമെന്ന് മാത്രം. ഇത്തരം ഓഫീസുകള്‍ സ്ഥാപിക്കുന്നത് ഖത്തറിലേക്ക് ജോലി തേടുന്നവര്‍ക്കും ഏറെ ഗുണം ചെയ്യുമെന്ന മേജര്‍ അബ്ദുല്ല പറഞ്ഞു.

വിസാ കേന്ദ്രത്തില്‍ നടക്കുന്നത്

വിസാ കേന്ദ്രത്തില്‍ നടക്കുന്നത്

തൊഴില്‍ തേടുന്ന പ്രവാസിയുടെ വിരലടയാളം ശേഖരിക്കല്‍, ഡാറ്റ രജിസ്റ്റര്‍ ചെയ്യല്‍, വൈദ്യ പരിശോധന, തൊഴില്‍ കരാറില്‍ ഒപ്പുവെക്കല്‍ എന്നിവയെല്ലാം വിസാ കേന്ദ്രം വഴി നടത്താന്‍ സാധിക്കും. പ്രവാസികള്‍ക്ക് സ്വന്തം നാട്ടില്‍വച്ചുതന്നെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ വിസാ കേന്ദ്രങ്ങള്‍ ഉപകരിക്കുമെന്നും ഖത്തര്‍ തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

 ആദ്യ ഓഫീസ് ദില്ലിയില്‍

ആദ്യ ഓഫീസ് ദില്ലിയില്‍

ദില്ലിയിലാണ് ആദ്യ ഖത്തര്‍ വിസാ കേന്ദ്രം തുറക്കുന്നത്. 26ന് ഓഫീസ് തുറന്നുപ്രവര്‍ത്തിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുഴുവന്‍ കേന്ദ്രങ്ങളും ഏപ്രിലില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നും അവര്‍ പറഞ്ഞു.

മാര്‍ച്ച് 28ന് മുംബൈയില്‍

മാര്‍ച്ച് 28ന് മുംബൈയില്‍

മാര്‍ച്ച് 28ന് മുംബൈയില്‍ ഓഫീസ് തുറക്കും. പിന്നീട് ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ലഖ്‌നൗ, കൊല്‍ക്കത്ത എന്നീ ക്രമത്തിലാകും ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുക. ഏപ്രില്‍ 30നകം എല്ലാ ഓഫീസുകളും പ്രവര്‍ത്തനം ആരംഭിക്കും.

എല്ലാതരം വിസകളും

എല്ലാതരം വിസകളും

തൊഴില്‍ തേടി വരുന്നവര്‍, വിനോദസഞ്ചാരികള്‍, വിസിറ്റിങ് വിസക്കാര്‍ തുടങ്ങി എല്ലാവരും വിസാ കേന്ദ്രം വഴി നടപടികള്‍ പൂര്‍ത്തിയാക്കണം. സ്വകാര്യ, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും വിസാ കേന്ദ്രം വഴിയാണ് ഖത്തറിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തേണ്ടത്.

പ്രാദേശിക ഭാഷകളിലും

പ്രാദേശിക ഭാഷകളിലും

ഇന്ത്യയിലെ കേന്ദ്രങ്ങളില്‍ അറബിക്, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ സേവനങ്ങള്‍ ലഭിക്കും. കൂടുതല്‍ പ്രാദേശിക ഭാഷകളിലെ സേവനങ്ങള്‍ പിന്നീട് ഉള്‍പ്പെടുത്തും. നടപടികള്‍ക്ക് ശേഷം ഖത്തറിലേക്ക് പുറപ്പെടും മുമ്പ് ഖത്തര്‍ സിം കാര്‍ഡുകളും വിസാ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കും: പിന്‍മാറാന്‍ തയ്യാറായി സിദ്ദീഖ്, പ്രവര്‍ത്തകര്‍ ആവേശത്തില്‍രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കും: പിന്‍മാറാന്‍ തയ്യാറായി സിദ്ദീഖ്, പ്രവര്‍ത്തകര്‍ ആവേശത്തില്‍

English summary
First Qatar Visa Centre in India to open on March 26
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X