കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക്... ആദ്യ ബാച്ച് ഫ്രാന്‍സ് കൈമാറി, ചരിത്ര നേട്ടം

Google Oneindia Malayalam News

പാരീസ്: ഇന്ത്യന്‍ വ്യോമസേനയ്ക്ക് പുതിയ കരുത്ത് പകരാന്‍ റാഫേല്‍ വിമാനങ്ങള്‍ എത്തുന്നു. ഫ്രാന്‍സുമായുള്ള കരാര്‍ പ്രകാരമുള്ള റാഫേല്‍ ജെറ്റുകളുടെ ആദ്യ ബാച്ച് ഇന്ത്യക്ക് കൈമാറി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നേരിട്ട് എത്തിയാണ് ഇത് സ്വീകരിച്ചത്. ഇത് ചരിത്രപരമായ ദിവസമാണ്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം ഇത് ആഴത്തിലുള്ളതാക്കുമെന്നും രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു.

1

പാരീസിലെ ദസോ കേന്ദ്രത്തില്‍ വെച്ചാണ് ചടങ്ങ് നടന്നത്. 2016 സെപ്റ്റംബര്‍ 16നാണ് റാഫേല്‍ കരാര്‍ ഒപ്പുവെച്ചത്. 59000 കോടിയുടെ കരാറാണിത്. ഇതുപ്രകാരമുള്ള ജെറ്റുകളാണ് കൈമാറിയത്. ആദ്യ ബാച്ചില്‍ നാല് ജെറ്റുകളാണ് ഉണ്ടാവുക. അടുത്ത വര്‍ഷം മെയിലാണ് ഇത് ഇന്ത്യയില്‍ എത്തുക. ബാക്കിയുള്ള വിമാനങ്ങള്‍ 2022 സെപ്റ്റംബറില്‍ ഇന്ത്യയിലെത്തും.

അതേസമയം റാഫേല്‍ വിമാനങ്ങളെ ഉപയോഗിക്കുന്നതിനായി ഇന്ത്യയില്‍ വലിയ മുന്നൊരുക്കങ്ങള്‍ നടക്കുന്നുണ്ട്. പൈലറ്റുകള്‍ പ്രത്യേക പരിശീലനവും നല്‍കും. ശാസ്ത്ര പൂജയുടെ വേളയിലാണ് ആദ്യ റാഫേല്‍ കൈമാറിയിരിക്കുന്നത്. ദസറയുടെ സമയത്ത് നടക്കുന്ന അനുഷ്ഠാനങ്ങള്‍ കണക്കിലെടുത്താണ് ഇന്ത്യ ഈ തീരുമാനം. വ്യോമസേന ദിനം കൂടിയായത് കൊണ്ടാണ് ഈ ദിവസം തന്നെ തിരഞ്ഞെടുത്തത്.

അതേസമയം രാജ്‌നാഥ്് സിംഗിനൊപ്പം കോക്പിറ്റില്‍ കയറി റാഫേല്‍ ജെറ്റ് പറത്തും. രാജ്‌നാഥ് സിംഗിനൊപ്പം ഫ്രഞ്ച് പൈലറ്റുമുണ്ടാവും. ആര്‍കെഎസ് ഭാഥുരിയയുടെ പേരിനെ സൂചിപ്പിക്കുന്ന ആര്‍ബി 1 എന്ന വിമാനമാണ് രാജ്‌നാഥ് സിംഗ് പറപ്പിക്കുക. റാഫേല്‍ കരാര്‍ ഒപ്പിടുന്തില്‍ ഭാഥുരിയയുടെ പങ്ക് നിര്‍ണായകമായിരുന്നു. നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി രാജ്‌നാഥ് സിംഗ് സംസാരിച്ചിരുന്നു. പാകിസ്താനും ചൈനയ്ക്കുമെതിരെ ഇന്ത്യക്ക് റാഫേല്‍ ജെറ്റുകള്‍ മുന്‍തൂക്കം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 ജോളി സ്‌നേഹത്തോടെ തന്നത് കുടിച്ചു, എങ്ങനെയോ രക്ഷപ്പെട്ടു, കൊല്ലാന്‍ നോക്കിയെന്ന് റെഞ്ചി ജോളി സ്‌നേഹത്തോടെ തന്നത് കുടിച്ചു, എങ്ങനെയോ രക്ഷപ്പെട്ടു, കൊല്ലാന്‍ നോക്കിയെന്ന് റെഞ്ചി

English summary
first rafale jet handed over to india by france
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X