കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചര്‍ച്ച വാഗ്ദാനം ചെയ്ത അമേരിക്കയെ പൊളിച്ചടുക്കി ഇറാന്‍; ആദ്യം നല്ല രാജ്യമാകൂ, എന്നിട്ട് നോക്കാം...

Google Oneindia Malayalam News

തെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള പോരാണ് പശ്ചിമേഷ്യയെ ഭയത്തില്‍ ആഴ്ത്തുന്നത്. ഇറാനെതിരെ അമേരിക്ക സ്വീകരിക്കുന്ന ഏകപക്ഷീയ പ്രതികാര നടപടികള്‍ മേഖലയിയെ വീണ്ടും യുദ്ധത്തിന്റെ വക്കിലെത്തിക്കുമോ എന്നാണ് ആശങ്ക. ഈ സാഹചര്യത്തിലാണ് ഗള്‍ഫില്‍ ദുരൂഹമായ ചില അക്രമങ്ങളുണ്ടായത്. ഇതിന് പിന്നില്‍ ഇറാനാണെന്ന് പറയാന്‍ അമേരിക്കക്ക് കൂടുതല്‍ താമസമുണ്ടായില്ല.

തങ്ങള്‍ക്ക് രഹസ്യവിവരം കിട്ടിയെന്നും അമേരിക്ക അവകാശപ്പെടുന്നു. പക്ഷേ, ഇറാന്‍ നിഷേധിച്ചു. പ്രതിസന്ധി അയഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് അമേരിക്ക അടവുമാറ്റിയത്. ഇറാനുമായി ചര്‍ച്ചയാകാമെന്ന് അമേരിക്ക പറയുന്നു. എന്നാല്‍ അമേരിക്കയുടെ നീക്കത്തില്‍ സംശയം പ്രകടിപ്പിച്ച ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ചുട്ട മറുപടിയും നല്‍കി. വിശദാംശങ്ങള്‍ ഇങ്ങനെ......

പ്രശ്‌നത്തിന്റെ തുടക്കം

പ്രശ്‌നത്തിന്റെ തുടക്കം

ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്ന വേളയില്‍ ഇറാനുമായി തയ്യാറാക്കിയ ആണവ കരാര്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം റദ്ദാക്കുകയായിരുന്നു. അന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയില്ലാതെയാണ് ട്രംപ് ഏകപക്ഷീയമായി കരാര്‍ റദ്ദാക്കിയത്.

ഉപരോധവും യുദ്ധക്കപ്പലും

ഉപരോധവും യുദ്ധക്കപ്പലും

ആണവ കരാര്‍ റദ്ദാക്കിയതിന് പിന്നാലെ അമേരിക്ക ഇറാനെതിരെ ഉപരോധം ശക്തമാക്കുകയും ചെയ്തു. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. സാഹചര്യം ഇങ്ങനെയിരിക്കെ അമേരിക്ക ഇറാന്‍ അതിര്‍ത്തിയിലേക്ക് യുദ്ധക്കപ്പലുകളും അയച്ചു.

അമേരിക്ക പറയുന്നത്

അമേരിക്ക പറയുന്നത്

രണ്ട് യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ബോംബറുകളും ആളില്ലാ വിമാനങ്ങളും അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയച്ചു. ഇതോടെ ഏത് സമയവും യുദ്ധമുണ്ടാകാമെന്ന പ്രതീതിയുണ്ടായി. പക്ഷേ, മേഖലിയലെ തങ്ങളുടെ സഖ്യകക്ഷികളെ സംരക്ഷിക്കാനാണിതെന്ന് അമേരിക്ക പറയുന്നു.

 ചര്‍ച്ചയ്ക്ക് ഒരുക്കമെന്ന് അമേരിക്ക

ചര്‍ച്ചയ്ക്ക് ഒരുക്കമെന്ന് അമേരിക്ക

ഇറാന്‍ പിന്നോട്ടില്ലെന്ന് ബോധ്യമായ അമേരിക്ക ചര്‍ച്ചാ വാഗ്ദാനം മുന്നോട്ട് വച്ചിരിക്കുകയാണിപ്പോള്‍. ഉപാധിയില്ലാതെ ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. എന്നാല്‍ ഇതിന് ചുട്ടമറുപടിയാണ് ഇറാന്‍ പ്രസിഡന്റ് നല്‍കിയത്.

 നിങ്ങള്‍ കരാര്‍ ലംഘിച്ചവര്‍, ചര്‍ച്ചയില്ല

നിങ്ങള്‍ കരാര്‍ ലംഘിച്ചവര്‍, ചര്‍ച്ചയില്ല

തങ്ങളുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചവരാണ് നിങ്ങള്‍. ആദ്യം നല്ല രാജ്യമായി മാറൂ. പ്രതിപക്ഷ ബഹുമാനത്തോടെ കാര്യങ്ങള്‍ തീരുമാനിക്കൂ. അങ്ങനെ സംഭവിക്കാത്തിടത്തോളം കാലം ചര്‍ച്ച നടക്കില്ല. തങ്ങള്‍ പ്രതിരോധം തുടരുക തന്നെ ചെയ്യുമെന്നും ഹസന്‍ റൂഹാനി വ്യക്തമാക്കി.

രാഹുല്‍ വീണ്ടും സജീവം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട്, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നെട്ടോട്ടത്തില്‍രാഹുല്‍ വീണ്ടും സജീവം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട്, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നെട്ടോട്ടത്തില്‍

English summary
First Should return to normal state, then Talk, Iran President to America
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X