കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ഹൃദയം ഇനി നിലയ്ക്കില്ല...

Google Oneindia Malayalam News

മരണശേഷം നമ്മുടെ ഹൃദയം നിലയ്ക്കാതിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥ. അത് മറ്റൊരാള്‍ക്ക് ജീവിതത്തിലേക്കുളള മടക്കയാത്രയ്ക്ക് അവസരമൊരുക്കുമെങ്കില്‍ അതില്‍പ്പരം വലിയ കാര്യം വേറെന്തുണ്ട്. നിലച്ച ഹൃദയം പുറത്തെടുത്ത് പ്രവര്‍ത്തനസജ്ജമാക്കി മറ്റ് രോഗികളില്‍ വച്ചുപിടിപ്പിച്ച് വൈദ്യശാസ്ത്രത്തില്‍ ചരിത്രവിജയം കുറിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍.

സിഡ്‌നിയിലെ വിക്ടര്‍ ചാങ്ങ് കാര്‍ഡിയാക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സെന്റ് വിന്‍സന്റ് ആശുപത്രിയുമാണ് ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തി പുതിയ ചരിത്രത്തിന് തുടക്കമിട്ടിരിക്കുന്നത്. നിലച്ച ഹൃദയങ്ങള്‍ മൂന്നുരോഗികളിലാണ് വച്ചുപിടിപ്പിച്ചത്. ഇവരില്‍ രണ്ടുപേര്‍ സുഖം പ്രാപിച്ചുവരികയാണ്. മൂന്നാമത്തെയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലും.

heart

മസ്തിഷ്‌ക്കമരണം സംഭവിച്ചവരിലെ മിടിപ്പുനിലയ്ക്കാത്ത ഹൃദയം മാത്രമാണ് ഇതുവരെ മാറ്റിവച്ചിരുന്നത്. എന്നാല്‍ ഓസ്‌ട്രേലിയയിലെ ഈ ഡോക്ടര്‍മാര്‍ പൂര്‍ണമായും നിലച്ച ഹൃദയമാണ് പുറത്തെടുത്തത്. പിന്നീടിത് ഹാര്‍ട്ട് ഇന്‍ എ ബോക്‌സ് എന്ന യന്ത്രത്തില്‍ വച്ച് പുനരുജ്ജീവിപ്പിച്ചു. തുടര്‍ന്ന് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്താനിരുന്ന രോഗികളില്‍ ഇവ വച്ചുപിടിപ്പിച്ചു. ഹാര്‍ട്ട് ഇന്‍ എ ബോക്‌സ് എന്ന പേടകവും അതില്‍ ഹൃദയം സൂക്ഷിച്ചുവയ്ക്കുന്ന ലായനിയുമാണ് വിക്ടര്‍ ചാങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ കണ്ടുപിടിച്ചത്.

English summary
A team of Australian doctors successfully transplanted dead hearts into patients. Previously, heart-transplant units have been forced to rely on donor hearts from brain-dead patients. But they had managed to revive hearts that had stopped beating for as long as 20 minutes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X