ചിക്കുൻഗുനിയയ്ക്ക് ആദ്യ വാക്സിൻ; 'ഇക്സ്ചിക്'ന് അംഗീകാരം നൽകി യുഎസ്
ന്യൂയോർക്ക്: ചിക്കുൻഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്സിന് അംഗീകാരം നൽകി യുഎസ് ആരോഗ്യ മന്ത്രാലയം. 'ഇക്സ്ചിക്' (Ixchiq) എന്ന വാക്സിനാണ് അംഗീകരിച്ചത്. റോപ്പിലെ വാൽനേവ വാക്സിൻ കമ്പനിയാണ് വാക്സിൻ വികസിപ്പിച്ചത്.രോഗ വ്യാപന സാധ്യതയുള്ള 18 വയസിനും അതിന് മുകളിൽ ഉള്ളവർക്കുമായിരിക്കും വാക്സിന് ഉപയോഗിക്കാനാകുക.
ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും തെക്കുകിഴക്കൻ ഏഷ്യയിലും അമേരിക്കയുടെ ഭാഗങ്ങളിലുമാണ് ചിക്കുൻഗുനിയ കൂടുതലായി കാണപ്പെടുന്നത്. എന്നാൽ രോഗം മറ്റ് പല ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. വ്യക്തമാക്കി.കഴിഞ്ഞ 15 വർഷത്തിനിടെ 50 ലക്ഷം പേർക്കാണ് ലോകത്ത് ചിക്കുൻഗുനിയ രോഗം ബാധിച്ചത്.

വടക്കേ അമേരിക്കയിൽ 3,500 പേരിൽ രണ്ട് വാക്സിന്റെ രണ്ട് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. തലവേദന, ക്ഷീണം, പേശികളിലും സന്ധികളിലും വേദന, പനി, ഓക്കാനം എന്നീ പാർശ്വഫലങ്ങൾ രോഗികളിൽ റിപ്പോർട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications