ജപ്പാനില്‍ ആദ്യ സുനാമി തിരമാലകള്‍ കരയിലേക്ക്; ആളുകളെ മാറ്റിപാര്‍പ്പിക്കുന്നു
ടോക്കിയോ: ജപ്പാനില്‍ റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടതിന് പിന്നാലെ സുനാമിത്തിരകള്‍ ആഞ്ഞടിക്കുന്നു. പലയിടങ്ങളിലും ജലനിരപ്പ് ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സുനാമി സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ഇഷികാവ പ്രിഫെക്ചറിലെ നോട്ടോ മേഖലയില്‍ പ്രാദേശിക സമയം ഏകദേശം 4:10 ന് ആണ് ഭൂകമ്പമുണ്ടായത്.
പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ടോയാമ നഗരത്തില്‍ ആഞ്ഞടിച്ച സുനാമിയുടെ ആദ്യ തിരമാലകള്‍ വ്യക്തമാണ്. 1.2 മീറ്റര്‍ ഉയരത്തില്‍ എത്തിയ തിരമാലകള്‍ ഇഷികാവ പ്രിഫെക്ചറിലെ വാജിമ തുറമുഖത്തെ അടിച്ചുവീഴ്ത്തിയതായി ജപ്പാന് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. യുഎസ് ജിയോളജിക്കല്‍ സര്‍വേ നോട്ടോ മേഖലയില്‍ ദ്രുതഗതിയിലുള്ള ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Image Credit: X@hioooomn
വൈകുന്നേരം 4:06 ന് 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തോടെയാണ് പ്രകമ്പനം ആരംഭിച്ചത്. തുടര്‍ന്ന് 4:10 ന് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. 4:18 ന് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, 4:23 ന് 4.5 തീവ്രതയുള്ള ഭൂചലനം, 4:29 ന് 4.6 തീവ്രതയുള്ള ഭൂചലനം, 4:32 ന് 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം എന്നിങ്ങനെ തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തിയതോടെയാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ഭൂകമ്പം ഇതിനകം തന്നെ സ്ഥിതിഗതികള്‍ കൂടുതല്‍ തീവ്രമാക്കിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഒന്നരമണിക്കൂറിനിടെ ചെറുതും വലുതുമായ 21 ഭൂചലനങ്ങളാണ് ഉണ്ടായത്. ഭൂചലനത്തില്‍ പരുക്കേറ്റ നിരവധി ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ നൈഗാട്ട, ടൊയാമ, ഇഷികാവ തുടങ്ങിയ മേഖലകളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സുസു നഗരത്തിലും സൂനാമിത്തിരകള്‍ അടിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഏതാണ്ട് 36,500 വീടുകളിലെ വൈദ്യുതബന്ധം വിഛേദിക്കപ്പെട്ട നിലയിലാണ്. പലയിടങ്ങളിലും റോഡുകള്‍ വിണ്ടുകീറി ഗതാഗതം തടസപ്പെട്ടു. സുനാമിയുടെ പശ്ചാത്തലത്തില്‍ ആളുകളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ വരെ സുനാമിത്തിരകള്‍ അടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇഷികാവയിലെ വാജിമ സിറ്റിയില്‍ 1.2 മീറ്റര്‍ സൂനാമി ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ ഭൂചലനത്തെ തുടര്‍ന്ന് ഹൊകുരികു ഇലക്ട്രിക് പവര്‍ തങ്ങളുടെ ആണവ നിലയങ്ങളില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. കടല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയയുടെ കാലാവസ്ഥാ ഏജന്‍സിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications