കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന്‍റെ രണ്ടാം വിവാഹത്തിന് ആദ്യഭാര്യയുടെ സമ്മാനം, സോഷ്യല്‍ മീഡിയയില്‍ വൈറല്‍

  • By Meera Balan
Google Oneindia Malayalam News

റിയാദ്: ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിന് ഭാര്യയുടെ സമ്മാനം. സമ്മാനം കണ്ട് ഞെട്ടി ഭര്‍ത്താവ്. ആദ്യഭാര്യയുടെ സമ്മാനം സോഷ്യല്‍ മീഡിയയിലും വൈറല്‍. ഹമദാന്‍ അല്‍ ഷമ്രാണി എന്ന യുവാവിനാണ് വിവാഹദിനം സമ്മാനം നല്‍കി ആദ്യ ഭാര്യ ഞെട്ടിച്ചത്.

വിവാഹ ദിനത്തില്‍ വേദിയിലേക്ക് ഒന്നാം ഭാര്യയെത്തിയത് ഹമദാന്റെ നെഞ്ചിടിപ്പ് കൂട്ടി. എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കിയാലോ എന്നായിരുന്നു ഭയം. എന്നാല്‍ യുവാവിനെ ഞെട്ടിച്ച് കൊണ്ട് ആദ്യ ഭാര്യ ഒരു സമ്മാനം നല്‍കി. എന്താണെന്നോ ഒരു ഐഫോണ്‍ 6 ഉം, പിന്നെ പതിനായിരം സൗദി റിയാലും.

Gift

പണവും ഐഫോണും കിട്ടിയത് ഭര്‍ത്താവിനും പുതിയ ഭാര്യയ്ക്കും അവിശ്വസനീയം. ഭര്‍ത്താവ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മാത്രമല്ല സ്‌നേഹത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് തന്റെ ആദ്യഭാര്യയെന്നും അവരെയോര്‍ത്ത് അഭിമാനിയ്ക്കുന്നുവെന്നും പോസ്റ്റ് ചെയ്തു.

എന്നാല്‍ വിവാഹ സമ്മാനത്തെ വിമര്‍ശിയ്ക്കുന്നവരാണ് സോഷ്യല്‍ മീഡിയയില്‍ അധിവും. താനായിരുന്നെങ്കില്‍ രണ്ടാം വിവാഹത്തിന് സമ്മാനമായി ഒരു ബാഗ് നിറയെ സ്‌ഫോടക വസ്തുക്കള്‍ നല്‍കിയേനെ എന്ന് ഒരു സൗദി ഭാര്യ പോസ്റ്റ് ചെയ്തു.

ഇനി മറ്റൊരു ഭാര്യയുടെ കണ്ടുപിടിത്തം എന്താണെന്നോ. രണ്ടാം ഭാര്യ വന്നതോടെ താന്‍ രക്ഷപ്പെട്ടല്ലോ എന്ന സന്തോഷം കൊണ്ട് യുവതി നല്‍കിയതാണത്രേ ഈ സമ്മാനങ്ങള്‍.

English summary
First wife's gifts to husband on second marriage spark social media reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X