വീല്‍ചെയറില്‍ നീന്തുന്ന സ്വര്‍ണമത്സ്യം, വീഡിയോ തരംഗമാകുന്നു
ന്യൂയോര്‍ക്ക്: അസുഖം ബാധിച്ചാല്‍ മനുഷ്യര്‍ക്കാണെങ്കില്‍ മറ്റുള്ളവരുടെ സഹായം ലഭിയ്ക്കും. എന്നാല്‍ മനുഷ്യര്‍ വളര്‍ത്തുന്ന ജീവികള്‍ക്ക് ഈ സഹായം എത്രത്തോളം ലഭിയ്ക്കുമെന്നത് അവ്യക്തം. വളര്‍ത്തുമൃഗങ്ങളാണെങ്കില്‍ പോലും പലപ്പോഴും രോഗബാധിതരാകുമ്പോള്‍ അവര്‍ക്ക് അര്‍ഹിയ്ക്കുന്ന പരിഗണന ലഭിയ്ക്കാറില്ല. എന്നാല്‍ നീന്താന്‍ കഴിയാതെ വന്ന സ്വര്‍ണ മത്സ്യത്തിന് വീല്‍ചെയര്‍ നിര്‍മ്മിച്ച് നല്‍കിയത് സോഷ്യല്‍ മീഡീയയില്‍ തംരഗമായിരിയ്ക്കുയാണ്.
നീന്താന്‍ കഴിയാത്ത സ്വര്‍ണ മത്സ്യത്തിന് കോര്‍ക്കും ടേപ്പും ഉപയോഗിച്ച് നീന്തല്‍ സഹായി നിര്‍മ്മിച്ച് നല്‍കിയിരിയ്ക്കുകയാണ് അഞ്ജാതനായ ഒരാള്‍. ഒരുപക്ഷേ മത്സ്യത്തിന്റെ ഉടമയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അനുവാദത്തോടെ മറ്റാരെങ്കിലുമോ നിര്‍മ്മിച്ച് നല്‍കിയതാവാം നീന്തല്‍ സഹായി. പക്ഷേ ഈ രണ്ട് വ്യക്തികളേയും ഇതുവരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സാമൂഹ്യ സൈറ്റായ റെഡ്ഡിംഗില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയാണ് തരംഗമായി മാറിയത്. യൂട്യൂബിലും നീന്തല്‍ സഹായി ഉപയോഗിച്ച് നീന്തുന്ന മീനിന്റെ വീഡിയോ ലഭ്യമാണ്.

മത്സ്യത്തിന്റെ അസുഖം മാറിയോ? നിലവില്‍ അതിന്റെ അവസ്ഥ എന്താണ് എന്നതെല്ലാം അവ്യക്തം.നീന്തല്‍ സഹായി നിര്‍മ്മിച്ച് നല്‍കയതിനെ അനുകൂലിച്ചും അതേ സമയം മത്സ്യത്തിന്റെ ആരോഗ്യസ്ഥിതി മോശമാകുമെന്ന് പറഞ്ഞ് ഉടമയെ വിമര്‍ശിയ്ക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. എന്തായാലും മീനിന്റെ വീഡിയോ കമന്റെ കൊണ്ടും ലൈക്ക് കൊണ്ടും നിറയുകയാണ്. 2013 ല്‍ അമേരിയ്ക്കയിലും ഒരു സ്വര്‍ണമത്സ്യത്തിന് വീല്‍ചെയര്‍ നിര്‍മ്മിച്ച് നല്‍കി ഉടമ വികലാംഗയായ മത്സ്യത്തെ സംരക്ഷിയ്ക്കുന്ന വീഡിയോ തംരംഗമായിരുന്നു.












Click it and Unblock the Notifications