ഷൂട്ടിംഗിനിടെ ട്രെയിനിടിച്ച് മോഡല്‍ മരിച്ചു
കാലിഫോര്‍ണിയ: റെയില്‍ പാളത്തില്‍ ചിത്രീകരണം നടത്തുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്രമുഖ മോഡലും ഹോളിവുഡ് നടനും ഫിറ്റ്‌നസ് ട്രെയിനറുമായ ഗ്രഗ് പ്ളിറ്റ് (37) എന്ന ജോര്‍ജ്ജ് ഗ്രിഗറി പ്ളിറ്റ് ജൂനിയര്‍ മരിച്ചു. ലോസ് ഏഞ്ചല്‍സില്‍ ചിത്രീകരണം നടത്തുന്നതിനിടെയാണ് പ്ളിറ്റിനെ ട്രെയിന്‍ ഇടിച്ചിട്ടത്.
ഒരു പ്രോട്ടീന്‍ ഷെയ്ക്കിന്റെ പരസ്യത്തില്‍ അഭിനയിക്കവേയാണ് അപകടം. മരിയ്ക്കുമ്പോള്‍ പ്ളിറ്റിന്റെ കൈവശം ഒരു വീഡിയോ ക്യാമറ ഉണ്ടായിരുന്നു. യുവാക്കള്‍ക്കിടയില്‍ ഏറെ സ്വാധീനം ചെലുത്തിയ ഒരു താരം കൂടിയായിരുന്നു ഗ്രഗ് പ്ളിറ്റ്. മോഡലിംഗ് രംഗത്ത് നിന്നും അഭിനയത്തിലേയ്ക്കു് എത്തിയ താരമായിരുന്നു.

ബര്‍ബാങ്ക് റെയില്‍വേ സ്റ്റേഷനടുത്ത് പാളത്തില്‍ നിന്ന് ക്യാമറയെ അഭിമുഖീകരിയ്ക്കുമ്പോഴാണ് അപകടം. ട്രെയിന്‍ വരുന്ന പാളത്തിലായിരുന്നു ചിത്രീകരണം. ഇതില്‍ ദുരൂഹതയുണ്ടെന്ന് പൊലീസുകാര്‍ പറയുന്നു . എന്നാല്‍ ട്രെയിനിന്റെ ഹോണ്‍ കേട്ടിട്ടും മോഡല്‍ മാറാതിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ആത്മഹത്യയാണോ ഇതെന്ന കാര്യവും പൊലീസ് അന്വേഷിയ്ക്കും . 200 ല്‍ ഏറെ മാഗസിനുകളുടെ കവര്‍ പേജിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന്റെ മരണത്തില്‍ അതീവ ദുഖിതരാണ് ആരാധകര്‍ .












Click it and Unblock the Notifications