കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍ നഷ്ടമായി മടങ്ങിയെത്തിയത് അഞ്ചര ലക്ഷം പ്രവാസികള്‍; അയക്കുന്ന പൈസയിലും ഗണ്യമായ കുറവ്

Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം വിദേശത്ത് നിന്നും തൊഴില്‍ നഷ്ടമായി കേരളത്തിലേക്ക് മടങ്ങിയ പ്രവാസികളുടെ എണ്ണം 5.52 ലക്ഷമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍. കൊവിഡ് വ്യാപനം പൊട്ടിപ്പുറപ്പെട്ട 2020 മെയ് ആദ്യ വാരം മുതൽ ഈ വർഷം ജനുവരി 4 വരെ 8.43 ലക്ഷം പേർ വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയതായാണ് പ്രവാസി കേരളകാര്യ വകുപ്പ് തയ്യാറാക്കിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഇവരിൽ 5.52 ലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മടങ്ങിയത്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ 1.40 ലക്ഷം പേരാണ് ഇത്തരത്തില്‍ തിരിച്ചെത്തിയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

 airports4-24-1498

മടങ്ങിയെത്തിയവരില്‍ രണ്ട് ലക്ഷത്തിന് മുകളില്‍ വരുന്ന ആളുകള്‍ അവരുടെ തൊഴിൽ വിസകൾ കാലഹരണപ്പെട്ടതായോ അല്ലെങ്കിൽ മടങ്ങിവരുന്നതിനുള്ള മറ്റ് കാരണങ്ങളോ വ്യക്തമാക്കിയിട്ടുണ്ട് ബാക്കിയുള്ളവരിൽ മുതിർന്ന പൗരന്മാർ, അല്ലെങ്കിൽ കുട്ടികൾ, പ്രവാസികളുടെ കുടുംബാം

ഗങ്ങൾ എന്നിവര്‍ ഉൾപ്പെടുന്നു. കോവിഡ് -19 സൃഷ്ടിച്ച തൊഴിൽ പ്രതിസന്ധി ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ ദീർഘകാല പ്രത്യാഘാതത്തെ നേരിട്ടേക്കാമെന്നാണ് ഈ സാഹചര്യത്തില്‍ വിലയിരുത്തപ്പെടുന്നത്. ഗള്‍ഫ് ഉള്‍പ്പടേയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും മലയാളികള്‍ അയക്കുന്ന പണം സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്.

സ്ഥിതിഗതികള്‍ കുറച്ച് കാര്യക്ഷമായതോടെ നിരവധി പേര്‍ പുതിയ തൊഴില്‍ സാഹചര്യങ്ങള്‍ തേടി വിദേശങ്ങളിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ജനിതക മാറ്റം വന്ന വൈറസിന്‍റെ വ്യാപനത്തോടെ ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ചത് വെല്ലുവിളിയായിട്ടുണ്ട്. എങ്കിലും മടങ്ങിയെത്തിയ പ്രവാസികളില്‍ വലിയൊരു വിഭാഗം പുതിയ സാധ്യതകള്‍ തേടി വിദേശത്തേക്ക് തന്നെ മടങ്ങിയേക്കാമെന്നാണ് അന്താരാഷ്ട്ര കുടിയേറ്റ വിഷയത്തില്‍ വിദഗ്ധനായ പ്രൊഫ. എസ് ഇരുദയ രാജന്‍ ആഭിപ്രായപ്പെടുന്നത്.

Recommended Video

cmsvideo
Director talks about Mammootty movie One

2018 ൽ 85,000 കോടി രൂപയുടെ വാർഷിക പണമടയ്ക്കൽ കേരളത്തിൽ നിന്ന് 2020 ൽ ഒരു ലക്ഷം കോടി രൂപയായി ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ പണമടയ്ക്കൽ 10 മുതൽ 15 ശതമാനം വരെ കുറയുമെന്ന് രാജൻ പറഞ്ഞു. 2018 ൽ 85,000 കോടി രൂപയാണ് വിദേശത്ത് നിന്നും കേരളത്തിലേക്ക് അയക്കപ്പെട്ടത്. 2020 ല്‍ ഇത് ഒരു ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നാണ് തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെൻറ് സ്റ്റഡീസിലെ ഓവർസീസ് ഇന്ത്യൻ അഫയേഴ്‌സ് റിസർച്ച് യൂണിറ്റിലെ ചെയർ പ്രൊഫസർ രാജൻ അഭിപ്രായപ്പെടുന്നത്.

നടപ്പ് സാമ്പത്തിക വർഷത്തിൽ പണമയക്കൽ 10 മുതൽ 15 ശതമാനം വരെ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തന്നെ പ്രവാസികൾ കേരളത്തിലേക്ക് മടങ്ങുമ്പോൾ തന്നെ സംസ്ഥാനത്തെ ബാങ്കിംഗ് മേഖലയിലെ എൻ‌ആർ‌ഐ നിക്ഷേപം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസങ്ങളിൽ എന്‍ഐര്‍ഐ നിക്ഷേപകങ്ങളില്‍ സ്ഥിരമായ വളർച്ച കൈവരിച്ചതായാണ് കേരളത്തിലെ ബാങ്കിംഗ് മേഖലയിലെ എൻ‌ആർ‌ഐ നിക്ഷേപത്തിന്റെ 29 ശതമാനം വരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എജി‌എം (എൻ‌ആർ‌ഐ സെൽ) അജയ കുമാറും അഭിപ്രായപ്പെട്ടത്.

English summary
Five and a half lakh expatriates return after losing their jobs; Significant reduction in remittances
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X