ഫ്രീസറിനുളളില്‍ കുടുങ്ങി അഞ്ച് സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു
ജൊഹനാസ്ബര്‍ഗ്: കളിക്കുന്നതിനിടയില്‍ ഫ്രീസറില്‍ കയറി ഒളിച്ച 5 സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു.ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയിലെ കക്കാമാസിലാണ് സംഭവം നടന്നത്.
മൂന്നിന്നും ഏഴിനും ഇടയില്‍ പ്രായമുളള കുട്ടികളാണ് മരിച്ചത്. കുട്ടികളെ കാണാതെയുള്ള തിരച്ചലിനിടയില്‍ മുത്തശ്ശിയാണ് കുട്ടികള്‍ ഫ്രീസറിനുള്ളില്‍ കുടുങ്ങി അവസ്ഥയില്‍ കണ്ടത്.

ഫ്രീസറിന്റെ വാതില്‍ ലോക്ക് ആയതിനാലാണ് കുട്ടികള്‍ക്ക് പുറത്ത് വരാന്‍ സാധിക്കാത്തതിരുനതെന്ന് പോലീസ് പറഞ്ഞു. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസത്തില്‍ ജൊഹനാസ്ബര്‍ഗില്‍ കാറിനുള്ളില്‍ കുടുങ്ങിപോയ രണ്ടി കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചിരുന്നു. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ കുട്ടികള്‍ മരിക്കുന്നത് സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications