വിമാനത്താവളത്തിലെ വനിതാ ജീവനക്കാര്‍ക്ക് നേരെ ആക്രമണം, ആറു പേര്‍ കൊല്ലപ്പെട്ടു...
മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേരാണ് മിനി വാനില്‍ സഞ്ചരിക്കുകയായിരുന്ന വനിതാ സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയത്.
കാബൂള്‍: വിമാനത്താവളത്തിലെ വനിത സുരക്ഷാ ജീവനക്കാര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ വെടിവെയ്പ്പില്‍ ഡ്രൈവറടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ അഞ്ചു സ്ത്രീകള്‍ കാണ്ഡഹാര്‍ വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരാണ്. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ റോഡില്‍ വെച്ചാണ് ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്.
മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേരാണ് മിനി വാനില്‍ സഞ്ചരിക്കുകയായിരുന്ന വനിതാ സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയത്. വെടിവെയ്പില്‍ വാന്‍ ഡ്രൈവറും മരിച്ചു. ശനിയാഴ്ച രാവിലെയാണ് അക്രമണം നടന്നതെന്ന് കാണ്ഡഹാര്‍ ഗവര്‍ണറുടെ വക്താവ് സമീം അഖ്വാലാഖ് അറിയിച്ചു.

വെടിവെയ്പ് നടത്തിയവരെ ഇതുവരെ പിടികൂടിയിട്ടില്ല. കൊല്ലപ്പെട്ട അഞ്ചു വനിതാ ജീവനക്കാരും കാണ്ഡഹാര്‍ വിമാനത്താവളത്തിലെ സ്ത്രീ യാത്രക്കാരെ പരിശോധിക്കുന്ന വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്.












Click it and Unblock the Notifications