ഇസ്രായേലിൽ സർക്കാർ രൂപീകരിക്കാൻ 5 ഫോർമുലകൾ, ബോൾ നെതന്യാഹുവിന്റെ കോർട്ടിൽ?
തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായിരിക്കുകയാണ്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി നയിക്കുന്ന സഖ്യത്തിന് 53 സീറ്റുകളിലാണ് വിജയം. പ്രധാന എതിരാളിയായ ഗാദി ഐസെന്‍കോട്ട് ക്യാമ്പ് 48 സീറ്റുകളിലും വിജയിച്ചു. അറബ് പാര്‍ട്ടികള്‍ക്ക് 19 സീറ്റുകളുണ്ട്.
ഇതോടെ അറബ് പാര്‍ട്ടികളായ റാമും ജോയിന്റ് ലിസ്റ്റും ഇസ്രായേല്‍ സര്‍ക്കാര്‍ രൂപീകരണത്തിലെ കിംഗ് മേക്കേഴ്‌സ് ആയി മാറിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ രൂപീകരണ കാര്യത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തിയില്ലെങ്കില്‍ ഇസ്രായേല്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് പോവും. 61 സീറ്റുകളാണ് കേവല ഭൂരിപക്ഷമെന്നിരിക്കെ സര്‍ക്കാര്‍ രൂപീകരണത്തിന് 5 സാധ്യതകളാണ് നിലവില്‍ ഉളളത്.
ദേശീയ ഐക്യമെന്ന ആശയം മുന്‍നിര്‍ത്തി എതിര്‍ പാര്‍ട്ടികളെ അടക്കം ഉള്‍പ്പെടുത്തിയുളള സര്‍ക്കാര്‍ രൂപീകരണമാണ് നെതന്യാഹുവിന് മുന്നിലുളള ഒരു വഴി. ഗാദി ഐസന്‍കോട്ടിന്റെ യാഷര്‍, അവിഗ്‌ദോര്‍ ലീബെര്‍മാന്റെ ഇസ്രായേല്‍ ഔര്‍ ഹോം പാര്‍ട്ടി, നഫ്റ്റാലി ബെന്നറ്റിന്റെ ടുഗെദര്‍ വിഭാഗം എന്നിവരെ ഒരുമിച്ച് കൂട്ടാനായാല്‍ 66 സീറ്റുകള്‍ നെതന്യാഹു സഖ്യത്തിന് ലഭിക്കുകയും നെതന്യാഹു പ്രധാനമന്ത്രിയായി സര്‍ക്കാരുണ്ടാക്കുകയും ചെയ്യാം.

മറ്റൊരു വഴി പ്രധാനമന്ത്രി സ്ഥാനം രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ ഗാദി ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടിയുമായി പങ്കുവെയ്ക്കാന്‍ തയ്യാറായിക്കൊണ്ടുളള സര്‍ക്കാര്‍ രൂപീകരണമാണ്. അധികാരത്തിലുളള പകുതി കാലം നെതന്യാഹുവും രണ്ടാം പകുതി ഐസന്‍കോട്ടും പ്രധാനമന്ത്രിയാവുക എന്ന ഫോര്‍മുലയും മുന്നോട്ട് വെക്കാം.
മറ്റൊരു വഴി നെതന്യാഹുവിന് മുന്നിലുളളത് എതിര്‍പാര്‍ട്ടികളെ അനുനയിപ്പിക്കാന്‍ നില്‍ക്കാതെ ഭൂരിപക്ഷത്തിന് ആവശ്യമായ അംഗങ്ങളെ അവിടെ നിന്ന് തന്റെ പാര്‍ട്ടിയിലേക്ക് എത്തിക്കുക എന്നതാണ്. അതായത് പ്രതിപക്ഷ പാര്‍ട്ടികളിലെ എട്ട് പേരെ കൂറുമാറ്റാനായാല്‍ കേവല ഭൂരിപക്ഷമായ 61ലേക്ക് ലികുഡ് പാര്‍ട്ടിക്ക് എത്താനാകും. 2022ലെ തിരഞ്ഞെടുപ്പില്‍ ഇത് നെതന്യാഹു നടപ്പിലാക്കിയിട്ടുളളതുമാണ്.
ഇത്രയും സാധ്യതകള്‍ നെതന്യാഹുവിന് മുന്നിലുണ്ടെങ്കില്‍ മുഖ്യ എതിരാളിയായ ഐസന്‍കോട്ടിന് മുന്നിലുളള വഴി പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് നിര്‍ത്തി സര്‍ക്കാരുണ്ടാക്കുക എന്നതാണ്. 19 സീറ്റുളള അറബ് പാര്‍ട്ടികളുടെ കൂടെ പിന്തുണ ഉറപ്പാക്കാനായാല്‍ 67 സീറ്റുകളുടെ ഭൂരിപക്ഷം ഐസന്‍കോട്ടിന് ലഭിക്കും. എന്നാല്‍ അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കിലെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞത് ആണ് ഐസന്‍കോട്ടിന് മുന്നിലുളള വിലങ്ങ്തടി.


Click it and Unblock the Notifications
