കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരുഷനോടൊപ്പം ഡാന്‍സ് ചെയ്ത ആ പെണ്‍കുട്ടികള്‍ക്ക് എന്ത് സംഭവിച്ചു?ചുരുളഴിയാത്ത രഹസ്യമായി തുടരുന്ന കഥ

പെണ്‍കുട്ടികള്‍ക്കും ആ യുവാവിനും പിന്നീട് എന്തു സംഭവിച്ചു എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു.

  • By Afeef Musthafa
Google Oneindia Malayalam News

ഇസ്ലാമാബാദ്: ആറു വര്‍ഷം മുമ്പാണ് ആ വീഡിയോ ഇന്റര്‍നെറ്റിലും മൊബൈല്‍ ഫോണിലും പ്രചരിച്ചത്. പാകിസ്ഥാനി വേഷമണിഞ്ഞ അഞ്ചു സുന്ദരികളായ പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്ന വീഡിയോ. കല്ല്യാണ ആഘോഷങ്ങള്‍ക്കിടയിലോ, അതോ ഏതെങ്കിലും ഒരു പാര്‍ട്ടിയ്ക്കിടയിലോ ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായിരുന്നു ആ വീഡിയോ.

പെണ്‍കുട്ടികളക്കൊപ്പം ഒരു പുരുഷനും ആ മുറിയിലുണ്ടായിരുന്നു. അയാളും അവര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്നതും വീഡിയോയില്‍ കാണാമായിരുന്നു. പക്ഷേ, ഈ പെണ്‍കുട്ടികള്‍ക്കും ആ യുവാവിനും പിന്നീട് എന്തു സംഭവിച്ചു എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. സമുദായത്തിന് ചീത്തപേരുണ്ടാക്കി എന്നാരോപിച്ച് പെണ്‍കുട്ടികളെയും യുവാവിനെയും കൊലപ്പെടുത്തിയെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, അന്വേഷണ സംഘത്തിന് മുന്നില്‍ പെണ്‍കുട്ടികളെ ഹാജരാക്കിയെന്നതും ഈ കേസിലെ നിഗൂഢതകള്‍ വര്‍ധിപ്പിക്കുന്നു.

അവസാന വാക്ക് 'ജിര്‍ഗാസ്'

അവസാന വാക്ക് 'ജിര്‍ഗാസ്'

വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഗ്രാമമാണ് കോഹിസ്ഥാന്‍. യഥാസ്ഥിതികരായ ഇസ്ലാമ മതവിശ്വസികളാണ് കോഹിസ്ഥാനിലുള്ളത്. മതനിയമങ്ങളും ഗോത്രനിയമങ്ങളും ശക്തമായി നടപ്പാക്കുന്ന കോഹിസ്ഥാനില്‍ എല്ലാം നിയന്ത്രിക്കുന്നത് ജിര്‍ഗാസ് എന്ന നാട്ടുകൂട്ടമാണ്. ജിര്‍ഗാസ് പറയുന്നതാണ് അവിടുത്തെ അവസാന വാക്ക്.

തിളച്ചവെള്ളമൊഴിച്ചു, ചുടുകട്ടകള്‍ എറിഞ്ഞു കൊലപ്പെടുത്തി

തിളച്ചവെള്ളമൊഴിച്ചു, ചുടുകട്ടകള്‍ എറിഞ്ഞു കൊലപ്പെടുത്തി

കോഹിസ്ഥാനിലെ ഒരു യുവാവിനൊപ്പം അഞ്ചു പെണ്‍കുട്ടികള്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ ഗ്രാമത്തിനും സമൂഹത്തിനും കളങ്കമുണ്ടാക്കി എന്നാരോപിച്ചാണ് അവരെ കൊന്നു കളയാന്‍ നാട്ടുകൂട്ടം വിധിയെഴുതിയത്. ഇതനുസരിച്ച് തിളച്ച വെള്ളം ദേഹത്തൊഴിച്ചും ചുടുകട്ടകളെറിഞ്ഞും അതിക്രൂരമായാണ് പെണ്‍കുട്ടികളെയും യുവാവിനെയും കോഹിസ്ഥാന്‍ മലനിരകളില്‍ വെച്ച് കൊലപ്പെടുത്തിയത്.

കേസ് തള്ളി കോടതികള്‍

കേസ് തള്ളി കോടതികള്‍

പെണ്‍കുട്ടികള്‍ക്കൊപ്പം ഡാന്‍സ് ചെയ്തതിന് നാട്ടുകൂട്ടം കൊലപ്പെടുത്തിയ യുവാവിന്റെ സഹോദരന്‍ അഫ്‌സല്‍ കോഹിസ്ഥാനിയാണ് ഗ്രാമീണ കോടതിയുടെ ക്രൂരവിധിക്കതിരെ നിയമപോരാട്ടം ആരംഭിച്ചത്. അഫ്‌സലിന്റെ മറ്റു സഹോദരന്മാരെയും ഇതേ സംഭവത്തിന്റെ പേരില്‍ കൊലപ്പെടുത്തിയിരുന്നു.സംഭവത്തില്‍ നീതി ലഭിക്കണമെന്നും കുറ്റവാളികള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് അഫ്‌സല്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളുകയാണ് ചെയ്തത്.

കോഹിസ്ഥാനിലെത്തിയ സംഘം കണ്ടത്

കോഹിസ്ഥാനിലെത്തിയ സംഘം കണ്ടത്

അഫ്‌സലിന്റെ നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ ഹൈക്കോടതി കേസ് പരിഗണിക്കുകയും അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തു. ഇതനുസരിച്ച് കോഹിസ്ഥാനിലെത്തിയ അന്വേഷണ സംഘത്തെ ഞെട്ടിപ്പിച്ചത് അവിടുത്തെ ജനങ്ങളാണ്. പെണ്‍കുട്ടികളെ കൊലപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ ഗ്രാമീണര്‍ പെണ്‍കുട്ടികളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കിയാണ് ഞെട്ടിപ്പിച്ചത്.

സഹോദരിമാരാകം എന്ന് നിഗമനം

സഹോദരിമാരാകം എന്ന് നിഗമനം

വീഡിയോയില്‍ കണ്ട പെണ്‍കുട്ടികളുമായി കോഹിസ്ഥാനില്‍ വെച്ച് കണ്ട പെണ്‍കുട്ടികള്‍ക്ക് രൂപസാദൃശ്യമുള്ളതായി അന്വേഷണ സംഘത്തിലെ അഭിഭാഷക പറഞ്ഞു. പക്ഷേ അത് അവര്‍ തന്നെയാണോ എന്ന് സ്ഥിതീകരിക്കനാവില്ല. പെണ്‍കുട്ടികളുടെ സഹോദരിമാരാവാനാണ് സാധ്യതയെന്നുമാണ് അഭിഭാഷകയുടെ അഭിപ്രായം.

പേടിച്ചിട്ട് ആരും പുറത്ത് പറയുന്നില്ല

പേടിച്ചിട്ട് ആരും പുറത്ത് പറയുന്നില്ല

സമുദായ ആചാരങ്ങള്‍ ലംഘിച്ചെന്ന് പറഞ്ഞ് ആളുകളെ കൊലപ്പെടുത്തുന്നത് കോഹിസ്ഥാനില്‍ സ്ഥിരമാണെന്നും എന്നാല്‍ ജിര്‍ഗാസിനെ പേടിച്ചിട്ടാണ് ആരും ഒന്നും പുറത്ത് പറയാത്തതെന്നുമാണ് അഫ്‌സല്‍ കോഹിസ്ഥാനി പറയുന്നത്.

English summary
families confined the disgraced girls for weeks, threw boiling water and hot coals on them, then killed them and buried them somewhere in the Kohistan hills.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X