കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുകവലി നിര്‍ത്താന്‍ സമയമായി... ഒരു വര്‍ഷം പൊലിയുന്നത് 50 ലക്ഷം ജീവനുകള്‍

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു:പുകവലി ഭ്രാന്തന്‍മ്മാരുടെ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ഒരു വര്‍ഷത്തില്‍ പുകവലി കൊണ്ട് മാത്രം മരിക്കുന്നവരുടെ എണ്ണം കേട്ടാല്‍ ഞെട്ടി പോകും,50 ലക്ഷം ആളുകള്‍.പുകവലിക്കുന്നവര്‍ മാത്രമല്ല പുക ശ്വസിക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടെന്ന് ഓര്‍ക്കുക. ഒരു കുടുംബത്തില്‍ ഓരാള്‍ പുക വലിക്കുമ്പോള്‍ ചുരുങ്ങിയത് നാല് പേരാണ് അതിന്റെ ദോഷ ഫലം അനുഭവിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ പുകവലി നിങ്ങളെ ഒരു കൊലപാതകിയാക്കി മാറ്റുകയാണ്. 50 ലക്ഷം പേര്‍ ഒരു വര്‍ഷത്തില്‍ മരിക്കുമ്പോള്‍ അടുത്ത തലമുറയില്‍ ഇതിന്റെ ഇരട്ടി ആളുകള്‍ പുകവലിക്കാതെയും മരിക്കുന്നുണ്ട്. കാന്‍സര്‍ രോഗത്തിന്റെ പ്രധാന കാരണം തന്നെ പുകവലിയാണ്. ലോകത്ത് പത്തില്‍ ഏഴു പേരും മരിക്കുന്നത് കാന്‍സര്‍ ബാധിച്ചാണെങ്കില്‍ അതില്‍ ആറ് പേരും പുകവലിക്കാരാണെന്ന് പഠനങ്ങള്‍ പറയുന്നു.

പുകയില ഉത്പനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും ശക്തമായ നടപടികള്‍ എടുക്കാത്തതാണ് പ്രധാന പ്രശ്‌നം. പുകയില ഉത്പനങ്ങളുടെ നികുതി വര്‍ധിപ്പിച്ചും, പുകയില നിരോധിത മേഖലകള്‍ സൃഷ്ടിച്ചും ഒരു പരിധി വരെ ഈ പ്രശ്‌നത്തെ തടയാമെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഇന്ത്യ പ്രസിഡന്റ് പ്രഫസര്‍ ശ്രീനാഥ് റെഡി അഭിപ്രായപ്പെട്ടു.

'പുക'വലിച്ചും ശ്വസിച്ചും മരിക്കുന്നവര്‍

'പുക'വലിച്ചും ശ്വസിച്ചും മരിക്കുന്നവര്‍

പുകവലിച്ച് മരിക്കുന്നവരേക്കള്‍ കൂടുതലാണ് ഇത് ശ്വസിച്ച് രോഗികളാകുന്നവരുടെ എണ്ണം. പുകവലിക്കുന്ന ഒരു വ്യക്തി ചുരുങ്ങിയത് നാല് പേരെ രോഗികളാക്കുന്നു.

വര്‍ഷത്തില്‍ 50ലക്ഷം പേര്‍

വര്‍ഷത്തില്‍ 50ലക്ഷം പേര്‍


ഒരു വര്‍ഷത്തില്‍ 50 ലക്ഷം പേരാണ് ലോകത്ത് പുകവലി കൊണ്ട് മരിക്കുന്നത്

കാന്‍സര്‍ രോഗികളില്‍ കൂടുതല്‍ പുകവലിക്കാര്‍

കാന്‍സര്‍ രോഗികളില്‍ കൂടുതല്‍ പുകവലിക്കാര്‍

കാന്‍സര്‍ രോഗം ബാധിച്ച് മരിക്കുന്നവരില്‍ 60 ശതമാനം ആളുകളും പുകലിക്കാരാണ്.

ടിബി, ശ്വാസകോശ രോഗികള്‍ വര്‍ധിക്കുന്നു

ടിബി, ശ്വാസകോശ രോഗികള്‍ വര്‍ധിക്കുന്നു

ഒരാളില്‍ നിന്നും മാറ്റൊരാളിലേക്ക് പകരാത്ത അസുഖങ്ങളാണ് ഇവയെങ്കിലും പുക അറിയാതെ ശ്വസിക്കുന്നവരും രോഗികളായി മാറുന്നു.

സാര്‍ക്കാര്‍ തലത്തില്‍ നിയന്ത്രണം വേണം

സാര്‍ക്കാര്‍ തലത്തില്‍ നിയന്ത്രണം വേണം

പുകയില ഉത്പനങ്ങളുടെ നികുതി വര്‍ധിപ്പിക്കുക, പുകവലി നിരോധിത മേഖലകള്‍ സൃഷ്ടിക്കുക എന്നിവയാണ് സര്‍ക്കര്‍ തലത്തില്‍ നിന്നും എടുക്കാന്‍ കഴിയുന്ന മാര്‍ഗ്ഗങ്ങള്‍

യുഎഇ രാജ്യങ്ങള്‍ മുന്‍പന്തിയില്‍

യുഎഇ രാജ്യങ്ങള്‍ മുന്‍പന്തിയില്‍

യുഎഇ രാജ്യങ്ങളില്‍ നൂറില്‍ 60% പേരും മരിക്കുന്നത് പുകവലി കൊണ്ടാണ്. ശ്വാസകോശ കാന്‍സര്‍ ബാധിച്ച് മരിക്കുന്നവരാണ് ഇതില്‍ കൂടുതല്‍

ലോകം വന്‍ പ്രതിസന്ധിയിലേക്ക്

ലോകം വന്‍ പ്രതിസന്ധിയിലേക്ക്

കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് വരുന്നത് ലോക രാജ്യങ്ങളെ സാമ്പത്തികമായും ആരോഗ്യപരമായും ബാധിക്കും. ജനന മരണ നിരക്കില്‍ വരുന്ന വ്യത്യാസങ്ങള്‍ മറികടക്കാന്‍ എളുപ്പത്തില്‍ സാധിക്കില്ല.

English summary
More than a billion people will die due to smoking if governments and health authorities do not take corrective steps to control smoking, a major cause of cancer and other Non Communicable Diseases (NCD) that cause seven out of ten deaths in the world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X