കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുന്നു ആകാശത്ത് അപൂര്‍വ്വ കാഴ്ചയൊരുക്കി ആഞ്ച് ഗ്രഹങ്ങള്‍ ഒന്നിച്ച്

  • By Athul
Google Oneindia Malayalam News

ദില്ലി: ഇനി ഒരുമാസക്കാലം ഉത്തരാര്‍ധഗോളത്തില്‍ കളിയുന്നവര്‍ക്ക് ആകാശത്തെ ആപൂര്‍വ്വ കാഴ്ച കണ്ട് മതിമറക്കാം. അഞ്ച് ഗ്രഹങ്ങള്‍ ഒരുമിച്ച് ആകാശത്ത് അണിനിരക്കുന്നു.

ബുധന്‍, ശുക്രന്‍, ചൊവ്വ, ശനി, വ്യാഴം എന്നീ ഗ്രഹങ്ങളാണ് ബുധനാഴ്ച മുതല്‍ ഫ്രബ്രുവരി 20 വരെ പുലര്‍ച്ചെ പടിഞ്ഞാറന്‍ ആകാശത്ത് ഒരുമിച്ച് പ്രത്യക്ഷപ്പെടുക. എന്നാല്‍ സൂര്യന്‍ ഉദിക്കുന്നതിന് മുക്കാല്‍ മണിക്കൂര്‍ മുമ്പ് നോക്കിയാല്‍ മാത്രമേ ഈ കാഴ്ച കാണാന്‍ സാധിക്കൂ.

PLANET

ഇതിന് മുമ്പ് ഇങ്ങനെ അഞ്ച് ഗ്രഹങ്ങള്‍ ഒന്നിച്ചണിനിരന്നത് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. ഒരു പതിറ്റാണ്ടിന് ശേഷമാണ് വാനനിരക്ഷകരെ ആവേശത്തിലാക്കുന്ന കാഴ്ച വീണ്ടും വരുന്നത്.

അഞ്ച് ഗ്രഹങ്ങളും നേര്‍രേഖയിലാവില്ല ദൃശ്യമാകുന്നത് പകരം വക്രരേഖയിലാവും പ്രത്യക്ഷപ്പെടുക. അതില്‍ ഏറ്റവും മുകളില്‍ വ്യാഴമായിരിക്കും കാണപ്പെടുക. സാധാരണഗതിയില്‍ ഇത്തരം കാഴ്ചകള്‍ ഒന്നോ രണ്ടോ ദിവസത്തേക്കേ കാണാറുള്ളൂ എന്നാല്‍ ഇത് ഒരുമാസത്തേക്ക് ദൃശ്യമാകും.

English summary
Five planets will parade across the dawn sky early Wednesday in a rare celestial spectacle set to repeat every morning until late next month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X