Get Updates
Get notified of breaking news, exclusive insights, and must-see stories!

നശീകരണക്കപ്പല്‍ ചരക്കു കപ്പലുമായി കൂട്ടിയിടിച്ചു,കാണാതായത് 10 നാവികരെ

സിയൂള്‍: അമേരിക്കന്‍ നശീകരണക്കപ്പല്‍ ചരക്കു കപ്പലുമായി കൂട്ടിയിടിച്ച് അഞ്ചു 10 നാവികരെ കാണാതായി. അഞ്ചു നാവികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യുഎസ്എസ് ജോണ്‍ എസ് മക്‌കെയ്ന്‍ എന്ന നശീകരണക്കപ്പലാണ് തിങ്കളാഴ്ച രാവിലെ എണ്ണ വഹിച്ചു കൊണ്ടു വരികയായിരുന്ന ചരക്കു കപ്പലുമായി കൂട്ടിമുട്ടിയത്.

സിംഗപ്പൂരിനു സമീപമായിരുന്നു സംഭവം. പ്രാദേശിക സമയം രാവിലെ 5.24 ഓടു കൂടിയായിരുന്നു അപകടമുണ്ടായത്. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

ship

രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അമേരിക്കന്‍ നശീകരണക്കപ്പല്‍ കൂട്ടിയിടിച്ച അപകടമുണ്ടാകുന്നത്. ജൂണില്‍ അമേരിക്കയുടെ ഫിറ്റ്‌സ് ജെറാള്‍ഡ് ജപ്പാന്‍ ചരക്കു കപ്പലുമായി കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു.

നശീകരണക്കപ്പലിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും സിങ്കപ്പൂര്‍ തീരത്തേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+