സൗദി ജയിലില്‍ തടവുകാരന് ഫൈവ് സ്റ്റാര്‍ വിവാഹം; ചിത്രങ്ങള്‍
റിയാദ്: മത നിയമങ്ങള്‍ കര്‍ശനമായ സൗദി അറേബ്യയില്‍ പൗരാവകാശങ്ങള്‍ക്ക് നിയന്ത്രണമുണ്ടെന്നാണ് ധാരണ. ശക്തമായ മത നിയമങ്ങള്‍ ഉണ്ടെങ്കിലും ഇതൊന്നും ഇല്ലാത്ത രാജ്യത്ത് പോലും ലഭിയ്ക്കാത്ത സുരക്ഷിതത്വവും സന്തോഷവുമൊക്കെ സൗദിക്കാര്‍ക്ക് ലഭിയ്ക്കുന്നണ്ടെന്നാണ് കേള്‍വി. സൗദിയില്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് തോന്നിപ്പിയ്ക്കുന്ന ഒരു വാര്‍ത്ത സദ ദിനപത്രം പുറത്ത് വിട്ടിരിയ്ക്കുന്നു.
സൗദി ജയിലില്‍ തടവുകാരന് ഫൈവ് സ്റ്റാര്‍ വിവാഹം. ഇത് സൗദിയില്‍ തന്നെയാണോ എന്ന് തോന്നുന്നില്ലേ? പക്ഷേ പത്രം ഉറപ്പിച്ച് പറയുന്നുണ്ട് ഇത് സൗദിയില്‍ തന്നെയാണ്...സൗദിയലല്ലാതെ മറ്റെങ്ങുമല്ലെന്ന്. വിവാഹ സത്ക്കാരത്തിന്റെ ചിത്രങ്ങളും പത്രം നല്‍കിയിട്ടുണ്ട്.

ജയിലില്‍
സുരക്ഷാ കുറ്റത്തിന് അറസ്റ്റിലായ തടവുകാരനാണ് ജയിലില്‍ ഗംഭീരമായ വിവാഹ വിരുന്ന ലഭിച്ചത്. തടവുകാരനാണെങ്കിലും ഇദ്ദേഹം ഉന്നത വ്യക്തിയാണോ എന്ന കാര്യം വ്യക്തമല്ല. പക്ഷേ ഇദ്ദേഹത്തിന് വേണ്ടി ജയില്‍ അഘികൃതര്‍ ഒരുക്കിയത് ഫൈവ് സ്റ്റാര്‍ വിവാഹമായിരുന്നു. അത്യുഗ്രന്‍ വിരുന്നും സമ്മാനങ്ങളുമാണ് തടവുകാരന് ലഭിച്ചത്.

ചൊവ്വാഴ്ച
ചൊവ്വാഴ്ചയാണ് വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പത്രം പുറത്ത് വിട്ടത്. വരന്റേയുപം വധുവിന്റേയും ബന്ധുക്കളും ജയിലില്‍ എത്തിയിരുന്നു. ദമാമിലെ ജയിലിലാണ് ഇത്തരത്തില്‍ ഒരു വിവാഹം നടന്നതെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമ്മാനം
വിവാഹ ശേഷം വധൂവരന്മാര്‍ക്കായി 10000 സൗദി റിയാലിന്റെ ചെക്ക് സൗദി ആഭ്യന്തരകാര്യ മന്ത്രി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ നല്‍കിയെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്

ആഘോഷിയ്ക്കാന്‍
വിവാഹം ആഘോഷിയ്ക്കാനുള്ള സൗകര്യങ്ങളെല്ലാം ജയിയില്‍ ഒരുക്കിയിരുന്നത്രേ.
ചിത്രങ്ങള്‍ക്ക് കടപ്പാട് : സദ












Click it and Unblock the Notifications