മാഞ്ചസ്റ്ററില്‍ ബലാത്സംഗ കേസിലെ പ്രതികള്‍ കുട്ടികളെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: മാഞ്ചസ്റ്ററില്‍ ബാലാത്സംഗക്കേസിലെ പ്രതികള്‍ കുട്ടികള്‍. മാഞ്ചസ്റ്ററില്‍ ലൈംഗീകാതിക്രമങ്ങള്‍ കാട്ടിയതിന് കഴിഞ്ഞ കൊല്ലം പത്ത് വയസ്സിന് താഴെയുള്ള എഴുപത് കുട്ടികള്‍ക്കെതിരെ കേസുണ്ടെന്ന് പോലീസ്.
ക്രിമിനല്‍ കേസുകള്‍ ചുമത്താന്‍ മാത്രം പ്രായം ഇല്ലാത്തതുകൊണ്ട് തന്നെ ഇവരെ ശിക്ഷിക്കാനും കഴിയില്ല. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസില്‍ മാത്രം ഇതുപോലെ 21 ബലാത്സംഗകേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഇത്തരം ലൈംഗീക കുറ്റവാളികളായ കുട്ടികള്‍ആരുടെയെങ്കിലും ലൈംഗീകാതിക്രമത്തിന്റെ ഇരകളായിരിക്കാമെന്നാണ് എന്‍എസ്പിസ്സ് വക്താവിന്റെ നിഗമനം. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 4584 കുട്ടികള്‍ ലൈംഗീക കുറ്റങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.
ഇതില്‍ രണ്ടു വയസുകാരന്‍ ക്രൂര ശാരീരിക ഉപദ്രവം നടത്തിയ കേസുമുണ്ട്. കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അവരുടെ ഈ സ്വഭാവത്തില്‍ എന്ചതെങ്കിലും പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. ഈ കുട്ടികള്‍ക്ക് വിദഗ്ദരുടെ സഹായവും പരിചരണവും ആവശ്യമാണെന്ന് ചില്‍ഡ്രന്‍സ് കമ്മീഷണര്‍ മാഗി അറ്റ്കിന്‍സണ്‍ ആവശ്യപെട്ടു.












Click it and Unblock the Notifications