Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ പട്ടിക്കുഞ്ഞിനെ ഇങ്ങനെ പൊരിച്ചുവച്ചല്ലോ...

ഹനോയ്: കുട്ടികള്‍ക്ക് എല്ലാവരോടും സ്‌നേഹമായിരിക്കും. പട്ടിയോടും, പൂച്ചയോടും, കിളികളോടും എല്ലാം. വീട്ടില്‍ ലാളിച്ച് വളര്‍ത്തുന്നവയോടാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.

അങ്ങനെ താലോലിച്ച് വളര്‍ത്തിയ പട്ടിയെ ഒരു ദിവസം കാണാതായാല്‍ കുട്ടികള്‍ക്ക് എത്ര വിഷമം ഉണ്ടാകും. അങ്ങനെ കാണാതായ പട്ടിക്കുട്ടിയെ കഴിക്കാന്‍ പാകത്തില്‍ മുഴുവനോടെ പൊരിച്ചുവച്ചത് കണ്ടാലത്തെ സ്ഥിതി അതിലും ദയനീയമാവില്ലേ....?

Girl Dog Cry

അത് തന്നെയായിരുന്നു വിയറ്റ്‌നാമിലെ ആ അഞ്ച് വയസ്സുകാരിക്കും സംഭവിച്ചത്. താലോലിച്ച് വളര്‍ത്തിയിരുന്ന ഫ്‌ലവര്‍ എന്ന പട്ടിയെ കാണാതായത് കുറച്ച് ദിവസം മുമ്പായിരുന്നു. പലയിടത്തും അന്വേഷിച്ചെങ്കിലും അവള്‍ക്ക് പട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഒടുവില്‍ വിയറ്റ്‌നാമിലെ ഒരു പട്ടിയിറച്ചി മാര്‍ക്കറ്റില്‍ മുഴുവനോടെ പൊരിച്ചുവച്ച നിലയില്‍ തന്റെ പ്രിയപ്പെട്ട ഫ്‌ലവറിനെ അവള്‍ കണ്ടെത്തി. പട്ടിയുടെ അടുത്തിരുന്നു പൊട്ടിക്കരയുന്ന ആ വിയറ്റ്‌നാം പെണ്‍കുട്ടിയുടെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായി.

വിയറ്റ്‌നാം, കൊറിയ ചൈന തുടങ്ങിയ രാജ്യങ്ങളില്‍ പട്ടിയിറച്ചി വ്യാപകമായി ഉപോഗിക്കപ്പെടുന്നുണ്ട്. എന്തിന് നമ്മുടെ നാഗലാന്റിലും മണിപ്പൂരിലും ഉണ്ട് പട്ടിയിറച്ചി മാര്‍ക്കറ്റുകള്‍. എന്നാല്‍ പലയിടത്തും ഇപ്പോള്‍ പട്ടിയിറച്ചിയുടെ ഡിമാന്റ് കുറഞ്ഞ് വരികയാണെന്നാണ് റിപ്പോര്‍ട്ട്. ആളുകള്‍ ഓമന മൃഗങ്ങളായി പട്ടികളെ വ്യാപമായി വളര്‍ത്താന്‍ തുടങ്ങിയതോടെയാണിത്. വിയറ്റ്‌നാമില്‍ നിന്നുള്ള ഈ ചിത്രം ഇപ്പോള്‍ ജന്തു സ്‌നേഹികള്‍ പട്ടിവധ നിരോധനത്തിന് വേണ്ടി ഉപയോഗിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+