Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈക്കിള്‍ ജാക്‌സണെതിരെ ലൈംഗിക പീഡന ആരോപണം

ന്യൂയോര്‍ക്ക്: കുട്ടികളോടുള്ള ലൈംഗിക പീഡനത്തില്‍ പഴികേള്‍ക്കേണ്ടിവന്ന പോപ്പ് രാജാവ് മൈക്കിള്‍ ജാക്‌സണ് മരിച്ച് 5 വര്‍ഷം കഴിഞ്ഞിട്ടും പീഡന ആരോപണത്തില്‍ നി്ന്നും മുക്തനായില്ല. മൈക്കിള്‍ ജാക്‌സണ്‍ തന്നെ വര്‍ഷങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ആരോപിച്ച് മുപ്പത്തിയാറു വയസുള്ള ഒരാള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

തനിക്ക് 10 വയസുള്ളപ്പോള്‍ മുതല്‍ കൗമാരക്കാലം വരെ ജാക്‌സണ്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ജെയിംസ് സേഫ് ചെക്ക് എന്നയാള്‍ അഭിഭാഷകന്‍ മുഖേന കോടതിയില്‍ ബോധിപ്പിച്ചു. എണ്‍പതുകളില്‍ പെപ്‌സിയുടെ പരസ്യത്തില്‍ ജാക്‌സണുമൊത്ത് താന്‍ അഭിനയിച്ചിരുന്നു. തുടര്‍ന്ന് പരസ്യത്തിലൂടെയുള്ള പരിചയം മുതലെടുത്ത് അദ്ദേഹം തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് ജെയിംസിന്റെ ആരോപണം.

michael-jackson

ആദ്യ തവണ പീഡനത്തിനിരയാക്കിയശേഷം ജാക്‌സന്റെ കിടക്കിയിലേക്ക് തന്നെ കൊണ്ടുപോവുക പതിവായിരുന്നു. നാലു വര്‍ഷത്തിനിടയില്‍ ജാക്‌സണ്‍ തന്നെ നൂറോളം തവണ പീഡിപ്പിച്ചതായി ജെയിംസ് ആരോപിച്ചു. ചെറുപ്പകാലത്തെ പീഡനം തന്നെ ഇപ്പോഴും വേട്ടയാടുന്നുവെന്നും നഷ്ടപരിഹാരം നല്‍കാന്‍ ജാക്‌സണ്‍ എസ്റ്റേറ്റിനോട് ആവശ്യപ്പെടണമെന്നും ജെയിസ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

അതേസമയം ജാക്‌സണ്‍ മരിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞശേഷം ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത് സംശയാസ്പദമാണെന്ന് ജാസ്‌കണ്‍ എസ്റ്റേറ്റ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേസ് തള്ളണമെന്നും അദ്ദേഹം കോടതിയോട് അപേക്ഷിച്ചു. ജീവിച്ചിരിക്കുന്ന കാലയളവിലും മൈക്കിള്‍ ജാക്‌സണെതിരെ ഒട്ടേറെ ബാല ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+