Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ പതാകദിനം; രാജ്യം ദേശീയ പതാകയുടെ പ്രഭയില്‍

ദുബായ്: യു.എ.ഇ. ഭരണാധികാരി ശൈഖ് ഖലീഫയുടെ സ്ഥാനാരോഹണദിനമാണ് പതാകദിനമായി യുഎഇ ആചരിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഹ്വാനപ്രകാരമാണ് രാജ്യം നവംബര്‍ മൂന്ന് പതാകദിനമയി ആഘോഷിക്കുന്നത്.

രാജ്യത്തുടനീളം ഉച്ചയ്ക്ക് 12ന് പതാക ഉയര്‍ത്തും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരേസമയത്ത് പതാകയുയര്‍ത്തല്‍ ചടങ്ങ് നടക്കും. രാജ്യമൊട്ടുക്കും വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മലയാളികളടക്കമുള്ള വിദേശികളും ആഘോഷങ്ങളില്‍ പങ്കാളികളാകും. വിവിധ അസോസിയേഷനുകളും പതാകദിനത്തില്‍ വിത്യസ്തമായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

flag-of-uae

രാഷ്ട്രത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും പ്രതീകമായ ദേശീയ പതാകയോടുള്ള കൂറും ബഹുമാനവും പ്രകടിപ്പിക്കുന്ന പരിപാടികളായിരിക്കും രാജ്യത്ത് അരങ്ങേറുക. മന്ത്രാലയങ്ങളും വിവിധ ഗവണ്‍മെന്റ് സ്ഥാപനങ്ങളും ഇതിനകം ദേശീയ പതാകയാല്‍ അലങ്കരിച്ചു കഴിഞ്ഞു. ജുമൈറയിലെ കൈറ്റ് ബീച്ചില്‍ 'ഫ്‌ലഗ്‌സ് ഗാര്‍ഡന്‍' എന്ന പേരില്‍ ആയിരക്കണക്കിന് പതാകകള്‍ കൊണ്ട് യു.എ.ഇ. എന്ന് ഇംഗ്ലീഷ് അക്ഷരങ്ങളില്‍ തയ്യാറാക്കും.

പൊതുജനങ്ങളെ ഫ്‌ലഗ്‌സ് ഗാര്‍ഡനിലേക്ക് ക്ഷണിക്കുന്നതായി ബ്രാന്‍ഡ് ദുബായ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പതാകകളുടെ പടമെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാനും അധിക്രതര്‍ അവസരമൊരുക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+