അഫ്ഗാനിസ്ഥാനിൽ മിന്നൽ പ്രളയം; 200 ഓളം പേർ മരിച്ചു, ആയിരത്തോളം വീടുകൾ തകർന്നു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ മിന്നൽ പ്രളയത്തിൽ 200 ഓളം പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ആയിരത്തോളം വീടുകൾ തകർന്നു. വെള്ളിയാഴ്ച മുതൽ ബഗ്ലാനി പ്രവിശ്യയിൽ ഉണ്ടായ മഴയാണ് പ്രളയത്തിന് കാരണമായതെന്ന് യുഎന്നിൻ്റെ ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു.
ബഗ്‌ലാനി ജാദിദ് ജില്ലയിൽ മാത്രം 1,500 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇവിടെ നൂറിലധികം ആളുകൾ മരിച്ചതായും അഫ്ഗാനിസ്ഥാൻ നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റിയുടെ കണക്കുകൾ ഉദ്ധരിച്ച് ഐഒഎം എമർജൻസി റെസ്‌പോൺസ് ടീം അറിയിച്ചു.വെള്ളിയാഴ്ച രാത്രി വരെ 62 പേർ മരിച്ചതായി താലിബാൻ സർക്കാരും അറിയിച്ചു.

ഒന്നിലധികം പ്രവിശ്യകളിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വടക്കൻ തഖർ പ്രവിശ്യയിൽ 20 മരണം സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.വടക്കുകിഴക്കൻ ബദക്ഷാൻ പ്രവിശ്യ, മധ്യ ഘോർ പ്രവിശ്യ, പടിഞ്ഞാറൻ ഹെറാത്ത് എന്നിവിടങ്ങളിലും വെള്ളിയാഴ്ച കനത്ത മഴയാണ് പെയ്തത്. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പരിക്കേറ്റവരെയും ഒറ്റപ്പെട്ടവരെയും രക്ഷിക്കാനുളള നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വ്യോസേനയുടെ നേതൃത്വത്തിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരിൽ ചിലരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്കുള്ള ഭക്ഷണം, മരുന്ന് എന്നിവ വിതരണം ചെയ്യാൻ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. താരതമ്യേന വരണ്ട ശൈത്യമാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ. അതുകൊണ്ട് തന്നെ മഴ പെയ്യുന്നുണ്ടെങ്കിലും വെള്ളം ഭൂമിയിലേക്ക് ആഗിരണം ചെയ്യുന്നത് വളരെ പതുക്കെയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
അതേസമയം പ്രളയത്തിന്റെ ഭീകരത തെളിയിക്കുന്ന നിരവധി ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രധാനപാതകളിലെല്ലാം വെള്ളം കയറി ചെളി മൂടിക്കെട്ടിയ നിലയിലാണ്. പലയിടങ്ങളിലും ദുരിതബാധിതർ കൂട്ടം കൂടി നിൽക്കുന്നതും കുട്ടികൾ കരയുന്നതുമെല്ലാം വീഡിയോകളിൽ വ്യക്തമാണ്.
ഏപ്രിൽ മാസത്തിൽ അഫ്ഗാനിസ്ഥാനിൽ സമാനരീതിയിൽ മിന്നൽ പ്രളയം ഉണ്ടായിരുന്നു. അന്ന് 100 ഓളം പേരാണ് കൊല്ലപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനം നിമിത്തം ഏറ്റവും അപകടാവസ്ഥയിലുള്ള രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ. ലോകത്തിലെ തന്നെ ഏറ്റവും ദരിദ്രമായ രാജ്യം കൂടിയാണ് അഫ്ഗാനിസ്ഥാൻ. പ്രളയം ഇവിടുത്തെ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കിയിരിക്കുകയാണ്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications