യുഎസിലെ ടെക്സസില്‍ മിന്നല്‍ പ്രളയം: 24 മരണം, ക്യാമ്പിലെ 23 പെണ്‍കുട്ടികളെ കാണാനില്ല
ടെക്സസ്: അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 24 മരണം. കനത്ത മഴയില്‍ പ്രദേശത്തെ നദിയില്‍ ക്രമാതീതമായി വെള്ളം ഉയർന്നതാണ് വലിയ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയത്. വെള്ളപ്പൊക്കത്തില്‍ സമ്മർ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 23 പെണ്‍കുട്ടികളെ കാണാതായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഒഴുക്കില്‍പ്പെട്ട ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ ഊർജ്ജിതമായി നടക്കുകയാണ്.
'കെർ കൗണ്ടിയിൽ രാത്രിയിൽ കുറഞ്ഞത് 10 ഇഞ്ച് (25 സെന്റീമീറ്റർ) മഴ പെയ്തതിനെത്തുടർന്ന് ഗ്വാഡലൂപ്പ് നദിയിൽ വെള്ളപ്പൊക്കമുണ്ടായതിനാൽ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്'- വാർത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മേഖലയില്‍ പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നുവെന്നാണ് പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നത്. ഒരു മാസത്തില്‍ ആകെയുണ്ടാകുന്ന അത്രയും തോതിലുള്ള മഴ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്തതാണ് മിന്നല്‍ പ്രളയത്തിന് ഇടയാക്കിയത്.

പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച കെർ കൗണ്ടിയിലെ സമ്മർ ക്യാമ്പില്‍ 750-ലധികം പെൺകുട്ടികളാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെ, 10-12 ഇഞ്ച് മഴ വരെ പ്രദോശത്ത് പെയ്തതിനെ തുടർന്ന് ഗുഡലൂപ്പ് നദിയിലെ ജലനിരപ്പ് 26 അടി വരെ 45 മിനിറ്റിനുള്ളിൽ ഉയർന്നതാണ് വിനാശകരമായ പ്രളയത്തിന് ഇടയാക്കിയതെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ടും വ്യക്തമാക്കി. ഹെലികോപ്റ്റർ, ബോട്ട്, ഡ്രോൺ എന്നിവ ഉപയോഗിച്ച് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. 237-ലധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെങ്കിലും, കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും ഊർജ്ജിതമായി നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ കെർവില്ലെ, ഇൻഗ്രാം, ഹണ്ട് തുടങ്ങിയ പ്രദേശങ്ങളിലെ സ്വാതന്ത്ര്യ ദിന പരിപാടികൾ റദ്ദാക്കി. ദേശീയ കാലാവസ്ഥാ സേവനം (National Weather Service) വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, മഴയുടെ തീവ്രത പ്രവചനാതീതമായിരുന്നുവെന്നും കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സാൻ അന്റോണിയോ മുതൽ വാക്കോ വരെയുള്ള പ്രദേശങ്ങളിൽ അടുത്ത 24-48 മണിക്കൂറിനുള്ളിൽ കൂടുതൽ പ്രളയ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്.
1987-ലെ ഗുഡലൂപ്പ് നദിയിലെ പ്രളയത്തിന് സമാനമായ ദുരന്തമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. പ്രദേശത്തിന്റെ ഭൂപ്രകൃതിയും കാലപ്പഴക്കം ചെന്ന അടിസ്ഥാന സൗകര്യങ്ങളും ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കെർ കൗണ്ടി ഷെരീഫ് ലാറി ലെയ്ത, മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications