കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ പണമഴ പെയ്തതിന്‍റെ കാരണം കണ്ടെത്തി, ഇനിയും പണമഴ പെയ്യും !

  • By ജാനകി
Google Oneindia Malayalam News

ദുബായ്: പണമഴ പെയ്തു എന്ന് വാര്‍ത്ത കേള്‍ക്കുനമ്‌പോള്‍ പലരും ഞെട്ടാറില്ല. അറബ് രാജ്യങ്ങളില്‍ നിന്ന് പലപ്പോഴും ഇത്തരത്തില്‍ വാര്‍ത്ത കേള്‍ക്കാറുണ്ട്. ശരിയ്ക്കും പണം മഴപോലെ പെയ്യുന്നതല്ല സംഭവം. ഒന്നുകില്‍ ആരുടെയെങ്കിലും കൈയ്യില്‍ നിന്നും നഷ്ടപ്പെടുന്ന പണം റോഡിലോ മറ്റോ വീഴുന്നതാകാം. ഈ തുക വലുതാണെങ്കില്‍ ഒട്ടേറെ നോട്ടുകള്‍ ഇങ്ങനെ പറന്ന് നടക്കും. സൗദി അറേബ്യയിലാണെങ്കില്‍ ശക്തമായ പൊടിക്കാറ്റ് ഉണ്ടാകുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ വരാറുണ്ട്.

ഓര്‍ക്കുന്നുണ്ടോ ദുബായില്‍ കഴിഞ്ഞ ഒക്ടോബറില്‍ ഒരു പണമഴ പെയ്തത്. അതിന്റെ ശരിയ്ക്കുള്ള കാരണം അറിയാമോ? ആ കാരണം കണ്ടെത്തി കഴിഞ്ഞു. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ ദുബായില്‍ ഇടയ്ക്കിടെ പണമഴ പെയ്യും കേട്ടോ!

പണമഴ

പണമഴ

അന്ന് പെയ്തത് പണമഴ തന്നെയായിരുന്നോ? അതേ റോഡില്‍ മഴ പോലെ പെയ്തത് പണം തന്നെയായിരുന്നു പക്ഷേ ആ മഴയ്ക്ക് പിന്നില്‍ ഒരു കാരണമുണ്ട്.

മോഷണം

മോഷണം

ബാനി യാസ് പ്രദേശത്താണ് പണം പറന്ന് നടന്നത്. ഒരു കടയില്‍ നിന്നും അന്നത്തെ വരുമാനം ഉടമയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നിക്ഷേപിയ്ക്കാന്‍ പോയെ സെയില്‍സ്മാനെ ചിലര്‍ കൊള്ളയിടിച്ചതാണ് പണം പറക്കാന്‍ കാരണം.

ഇങ്ങനെയാ

ഇങ്ങനെയാ

ഒരു ലക്ഷം ദിര്‍ഹമാണ് ജീവനക്കാരന്‍ ബാങ്കിലേയ്ക്ക് നിക്ഷേപിയ്ക്കാന്‍ പോയത്. നടന്ന് പോവുകയായിരുന്ന ഇയാളെ ആഫ്രിയ്ക്കക്കാരനായ ഒരു കള്ളന്‍ ഇടംകാലിട്ട് വീഴ്ത്തി. ഇയാളുടെ പണം മറ്റൊരു കള്ളന്‍ തട്ടിയെടുക്കുകയും ചെയ്തു

സഹായം തേടി

സഹായം തേടി

സെയില്‍സ്മാന്‍ ഉറക്കെ ബഹളം വച്ചതോടെ മറ്റ് കാല്‍നടയാത്രക്കാര്‍ സഹായത്തിനെത്തി. എല്ലാവരും കൂടി കള്ളന്‍മാരെ ഓടിച്ചിട്ട് പിടിച്ചു.

ട്വിസ്റ്റ്

ട്വിസ്റ്റ്

ഇതിനിടെ കൈയ്യിലുണ്ടായിരുന്ന ഒരു ലക്ഷം ദിര്‍ഹം കള്ളന്‍ വലിച്ചെറിഞ്ഞു

ഇതായിരുന്നു

ഇതായിരുന്നു

ഈ പണമാണ് കേട്ടോ അന്ന് മഴ പോലെ പെയ്തത്. ഇനിയും ഇതുപോലുള്ള വല്ല മോഷണവും നടന്നാല്‍ പണമഴയ്ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല.

English summary
Fleeing robber throws Dh100,000 in street.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X