കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൂബായില്‍ നിന്ന് പുറപ്പെട്ട വിമാനം 13 മണിക്കൂര്‍ പറന്ന് തിരിച്ചിറക്കി, ഞെട്ടി യാത്രക്കാര്‍; കാരണം ഇതാണ്

ലോകത്തെ തന്നെ ഏറ്റവും വലിയ നോണ്‍ സ്‌റ്റോപ്പ് കൊമേഴ്‌സ്യല്‍ വിമാനസര്‍വീസുകളില്‍ ഒന്നാണിത്.

Google Oneindia Malayalam News
fly

ദുബായ്: ഒരു വിമാനം പുറപ്പെട്ട് 13 മണിക്കൂറോളം സഞ്ചരിച്ച് അതേ വിമാനത്താവളത്തില്‍ തന്നെ ലാന്‍ഡ് ചെയ്താലുള്ള അവസ്ഥ ഒന്നു ആലോചിച്ചു നോക്കൂ. പറയുന്നത് വെറുതെയല്ല. അങ്ങനെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ന്യൂസിലന്‍ഡിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാര്‍ വെള്ളിയാഴ്ച രാവിലെയാണ് ദുബായില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ 13 മണിക്കൂറോളം ആകാശത്ത് പറന്ന്തിന് ശേഷം വിമാനം അതേ വിമാനത്താവളത്തില്‍ തന്നെ ലാന്‍ഡ് ചെയ്യുകയായിരുന്നെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അസാധാരണ സംഭവം

അസാധാരണ സംഭവം

അസാധാരണമായ ഒരു സംഭവത്തെ തുടര്‍ന്നാണ് വിമാനം അതേ വിമാനത്താവളത്തില്‍ തന്നെ ലാന്‍ഡ് ചെയ്തത്. പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ന്യൂസിലാന്‍ഡിലെ ഓക്ക്ലന്‍ഡ് വിമാനത്താവളത്തില്‍ വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ട സാഹചര്യമുണ്ടായി. ഇതേ തുടര്‍ന്നാണ് വിമാനം വീണ്ടും തിരിച്ച് ദുബായിലേക്ക് എത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അങ്ങേയറ്റം നിരാശജനകം

അങ്ങേയറ്റം നിരാശജനകം

മമ്മൂട്ടി 50000 രൂപ തന്നത് മറക്കില്ല; ബാല ഉടനെ വീട്ടിലേക്ക് വിളിപ്പിച്ചു, മോളി കണ്ണമാലിയുടെ മരുമകള്‍മമ്മൂട്ടി 50000 രൂപ തന്നത് മറക്കില്ല; ബാല ഉടനെ വീട്ടിലേക്ക് വിളിപ്പിച്ചു, മോളി കണ്ണമാലിയുടെ മരുമകള്‍

സംഭവത്തെ കുറിച്ച് ഓക്ക്‌ലാന്‍ഡ് വിമാനത്താവള അധികൃതര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത് അങ്ങേയറ്റം നിരാശജനകമായ കാര്യമാണ്. എന്നാല്‍ യാത്രക്കാരുടെ സുരക്ഷയാണ് ഞങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇന്നത്തെ ദിനത്തില്‍ നിര്‍ഭാഗ്യവശാല്‍ ഒരു അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് തീരുമാനിച്ചു. ഇത് അങ്ങേയറ്റം നിരാശാജനകമാണെന്ന് ഞങ്ങള്‍ക്കറിയാം, പക്ഷേ യാത്രക്കാരുടെ സുരക്ഷയാണ് ഞങ്ങളുടെ മുന്‍ഗണനയെന്ന് വിമാനത്താവള അധികൃതര്‍ ട്വീറ്റ് ചെയ്തു.

കനത്ത മഴ

കനത്ത മഴ

കളി ഒരുപാട് കണ്ടവനാണ്': പുതിയ മാസ്സ് വീഡിയോയുമായി റോബിന്‍: അഖില്‍ മാരാർക്കുള്ള മറുപടിയോകളി ഒരുപാട് കണ്ടവനാണ്': പുതിയ മാസ്സ് വീഡിയോയുമായി റോബിന്‍: അഖില്‍ മാരാർക്കുള്ള മറുപടിയോ

വിമാനത്താവളത്തില്‍ വെള്ളം കയറിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഞായറാഴ്ചയ്ക്ക് ശേഷമാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പഴയെ പോലെയായതെന്നാണ് വിവരം. കനത്ത മഴയാണ് ഓക്ക്‌ലാന്‍ഡ് പരിസരങ്ങളില്‍ ലഭിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ന്യൂസിലന്‍ഡിലെ ഏറ്റവും വലിയ നഗരത്തില്‍ ഈ ആഴ്ച കൂടുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അടിയന്തരാവസ്ഥ തുടരുകയാണ്.

നോണ്‍ സ്‌റ്റോപ്പ് കൊമേഴ്‌സ്യല്‍ വിമാനം

നോണ്‍ സ്‌റ്റോപ്പ് കൊമേഴ്‌സ്യല്‍ വിമാനം

ദുബായിലാണോ നിങ്ങള്‍..? അരമണിക്കൂറില്‍ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് വേണോ..? ചെയ്യേണ്ടതിങ്ങനെദുബായിലാണോ നിങ്ങള്‍..? അരമണിക്കൂറില്‍ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് വേണോ..? ചെയ്യേണ്ടതിങ്ങനെ

വെള്ളപ്പൊക്കത്തില്‍ ഇതുവരെ നാല് പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. കയാക്കുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ അരയോളം വെള്ളത്തില്‍ കുടുങ്ങിക്കിടക്കുന്ന പ്രദേശവാസികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം, എമിറേറ്റ്‌സിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍വീസുകളില്‍ ഒന്നാണ് ഓക്ക്‌ലന്‍ഡിലേത്. 14,200 കിലോ മീറ്ററാണ് ദുബായില്‍ നിന്നും ഓക്ക്‌ലന്‍ഡിലേക്കുള്ള ദൂരം. വിമാനത്തിന് ഏറ്റവും കുറഞ്ഞത് 16 മണിക്കൂര്‍ വേണം ഇവിടെ എത്താന്‍. ലോകത്തെ തന്നെ ഏറ്റവും വലിയ നോണ്‍ സ്‌റ്റോപ്പ് കൊമേഴ്‌സ്യല്‍ വിമാനസര്‍വീസുകളില്‍ ഒന്നാണിത്.

English summary
Flight flew for 13 hours and landed back in Dubai, passengers shocked; This is the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X