കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

162 യാത്രക്കാരുമായി എയര്‍ ഏഷ്യാവിമാനം അപ്രത്യക്ഷമായി

  • By Soorya Chandran
Google Oneindia Malayalam News

ജക്കാര്‍ത്ത: ലോക മനസ്സാക്ഷിയെ ഞെട്ടിച്ച് വീണ്ടും ഒരു വിമാനം അപ്രത്യക്ഷമായി. ഇന്തോനേഷ്യയിലെ സുരബായയില്‍ നിന്ന് സിംഗപ്പൂരിലേക്ക് തിരിച്ച എയര്‍ ഏഷ്യ വിമാനമാണ് കാണാതായത്.

Read More: 2014 വിമാന ദുരന്തങ്ങളുടെ വര്‍ഷം, എട്ട് അപകടങ്ങള്‍ 750 ലധികം മരണം

155 യാത്രക്കാരും ഏഴ് ജീവനക്കാരും അടക്കം 162 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഡിസംബര്‍ 28 ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 6.15 മുതല്‍(ഇന്ത്യന്‍ സമയം 7.24) എയര്‍ ട്രാഫിക് കണ്‍ട്രോളുമായി വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടു.

Air Asia

എയര്‍ ഏഷ്യയുടെ എയര്‍ബസ് 320-200 വിമാനമാണ് അപ്രത്യക്ഷമായത്. ഫ്ലൈറ്റ് നന്പര്‍ ക്യുസെഡ് 8501. സിംഗപ്പൂര്‍ സമയം രാവിലെ 8.30 വിമാനം ലാന്‍ഡ് ചെയ്യേണ്ടതാണ്. വിമാനം വൈകി എത്തും എന്ന വിവരമാണ് സിംഗപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ വെബ്‌സൈറ്റ് നല്‍കുന്ന വിവരം.

ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രാലയത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിമാനത്തിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്ന് എയര്‍ ഏഷ്യ അധികൃതര്‍ അറിയിച്ചു.

എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുന്നതിന് മുമ്പായി പതിവില്ലാത്ത ഒരു റൂട്ടിനെ കുറിച്ച് പൈലറ്റ് അനുവാദം ചോദിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

2014 മാര്‍ച്ച് 8 ന് കാണാതായ മലേഷ്യന്‍ വിമാനത്തെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബീജിങിലേക്ക് പുറപ്പെട്ട എംഎച്ച് 370 എന്ന വിമാനത്തില്‍ ജീവനക്കാരടക്കം 239 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

English summary
Flight from Indonesia to Singapore loses contact
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X