കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370 അന്‍റാര്‍ട്ടിക്കയില്‍? കാണൂ

  • By Meera Balan
Google Oneindia Malayalam News

ക്വലാലംപൂര്‍: എംഎച്ച് 370 എന്ന് മലേഷ്യന്‍ വിമാനത്തെ ഓര്‍മ്മയുണ്ടോ? 239 യാത്രക്കാരുമായി 2014 മാര്‍ച്ച് എട്ടിന് ക്വലാലംപൂരില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ദുരൂഹതകള്‍ ബാക്കിയാക്കി മറഞ്ഞിട്ട് ഒരു വര്‍ഷം തികയാനൊരുങ്ങുന്നു. വിമാനം അന്റാര്‍ട്ടിക്കന്‍ മഞ്ഞുമലകള്‍ക്കിടയില്‍ വീണിട്ടുണ്ടെന്നും നിയന്ത്രണം വിട്ട വിമാനം പറന്നത് അന്റാര്‍ട്ടിക്കയിലേക്കാണെന്നും പറഞ്ഞ് ഒരു സംഘം വ്യോമയാന ഗവേഷകര്‍ രംഗത്തെത്തിയിരിയ്ക്കുന്നു.

വിമാനം അന്റാര്‍ട്ടിക്കയിലേക്കാണ് പറന്നതെന്ന് സ്ഥാപിയ്ക്കുന്ന തരത്തിലുള്ള ഡോക്യുമെന്ററിയും തയ്യാറായിട്ടുണ്ട്. അടുത്ത മാസം ഈ വീഡിയോ നാഷണല്‍ ജിയോഗ്രാഫിക് ചാനലില്‍ സംപ്രേഷണം ചെയ്യുകയും ചെയ്യും. ഡെയ്‌ലി മെയില്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ വിവരങ്ങളിലേക്ക്...

വിമാനം അന്റാര്‍ട്ടിക്കയില്‍

വിമാനം അന്റാര്‍ട്ടിക്കയില്‍

സാറ്റലെെറ്റ് ഡാറ്റകളുടെ അടിസ്ഥാനത്തില്‍ വിമാനം സഞ്ചതിച്ചത് തെക്ക് ദിശയിലേക്കാണെന്നും, വിമാനം അന്റാട്ടിക്കയില്‍ എത്തിയെന്നുമാണ് ഏവിയേഷേന്‍ ഡിസാസ്റ്റര്‍ വിദഗ്ദര്‍ പറയുന്നു. വിമാനത്തില്‍ നിന്ന് ലഭിച്ച സിഗ്നലുകളുടെ അടിസ്ഥാനത്തിലാണ് ഈ നിരീക്ഷണം

വഴി തെറ്റിച്ചു

വഴി തെറ്റിച്ചു

കോക്പിറ്റിലിരുന്ന ആരോ ഒരാള്‍ മനപൂര്‍വ്വം വിമാനത്തിന്റെ ദിശമാറ്റുകയായിരുന്നെന്നും ഡോക്യുമെന്ററിയില്‍ പറയുന്നു. ഏവിയേഷന്‍ ഡിസാസ്റ്റര്‍ വിദഗ്ദന്‍ മാല്‍കോം ബ്രണ്ണര്‍ ആണ് ഇക്കാര്യങ്ങള്‍ തെളിവുകളോടെ സ്ഥാപിയ്ക്കാന്‍ ശ്രമിക്കുന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍

ഇന്ത്യന്‍ മഹാസമുദ്രത്തില്‍

വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്ന് വീണെന്നും സൂചനയുണ്ടായിരുന്നു

ഡോക്യുമെന്ററി

ഡോക്യുമെന്ററി

മാര്‍ച്ച് എട്ടിനാണ് മലേഷ്യന്‍ വിമാനത്തിന് എന്ത് സംഭവിച്ചുവെന്നതിനെക്കുറിച്ചുള്ള ഡോക്യുമെന്ററി നാഷണല്‍ ജിയോഗ്രാഫിക് സംപ്രേഷണം ചെയ്യുക

ഒരു വര്‍ഷം

ഒരു വര്‍ഷം

239 യാത്രക്കാരുമായി മലേഷന്‍ വിമാനം കാണാതായിട്ട് ഒരു വര്‍ഷം തികയാനൊരുങ്ങുകയാണ്.

English summary
Flight MH370 deliberately flown to Antarctica, documentary claims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X