പ്രവാസികൾക്ക് സന്തോഷ വാർത്ത: ഷാർജ-കോഴിക്കോട് എയർ ഇന്ത്യ സർവീസ് പുനരാരംഭിക്കുന്നു; ബുക്കിങ് തുടങ്ങി
കോഴിക്കോട്: ഷാർജ - കോഴിക്കോട് വിമാന സർവീസ് വീണ്ടും പുനരാരംഭിക്കുന്നു. മാർച്ച് 28 മുതലാണ് വിമാന സർവീസ് ആരംഭിക്കുന്നത്. കൊവിഡ് വ്യാപന സാഹചര്യത്തിൽ സർവീസുകൾ നിർത്തി വച്ചിരുന്നു.
എന്നാൽ, അന്താരാഷ്ട്ര വിമാന വിലക്ക് നീക്കിയതോടെ ആണ് വിമാന സർവീസ് വീണ്ടും പുനരാരംഭിക്കുന്നത്. പ്രവാസികൾക്ക് ഏറെ സഹായകരവും ആകർഷിക്കുന്നതുമായ വിമാന സർവീസുകളിൽ ഒന്നാണ് ഷാർജ - കോഴിക്കോട് വിമാന സർവീസ്.
കൊവിഡ് കുറയുന്ന സാഹചര്യത്തിലാണ് വീണ്ടും സർവീസ് ആരംഭിക്കുന്നത്. കൊവിഡ് സാഹചര്യത്തിന് മുൻപ് ആഴ്ചയിൽ എല്ലാ ദിവസവും പ്രവാസികൾക്കായി എയർ ഇന്ത്യ ഈ സർവീസ് നടത്തിയിരുന്നു.

വർഷങ്ങളായി ഇന്ത്യൻ എയർലൈൻസ് വിമാനങ്ങളാണ് കോഴിക്കോട് നിന്നും ഷാർജയിലേക്ക് സർവീസ് നടത്തുന്നത്. വിമാന യാത്രക്കാർക്ക് വിമാനത്തിന്റെ സമയവും കൂടുതൽ ലഗേജുകൾ അനുവദിക്കുന്നതും ഏറെ പ്രധാന ഘടകമാണ്. ഈ വിമാന സർവീസുകളുടെ സമയം രാത്രി കാലങ്ങളിൽ ആണെന്നതും മറ്റൊരു പ്രത്യേകത. എല്ലാ ദിവസവും സർവീസുണ്ട്. ഷാർജയിൽ നിന്നും രാത്രി ഒരു മണിക്കാണ് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെടുന്നത്.

എന്നാൽ, ഇന്ത്യൻ സമയം രാവിലെ 6 . 35 കൂടി വിമാനം കോഴിക്കോട് പറന്നിറങ്ങും. ഇതേപടി, കോഴിക്കോട് നിന്ന് രാത്രി പത്തിനാണ് ഷാർജ - കോഴിക്കോട് എയർ ഇന്ത്യ സർവീസ് പ്രവർത്തനമാരംഭിക്കുന്നത്. ഷാർജയിൽ ഇത് രാത്രി 12.05 - ന് എത്താറാണ് പതിവ്. വളരെ കുറഞ്ഞ നിരക്ക് എന്നതും പ്രവാസികളെ സംബന്ധിച്ച് ആശ്വാസമാണ്. ഷാർജയിലെ പ്രവാസികൾക്ക് കോഴിക്കോട് എത്തുന്നതിലേക്കായി 430 ദിർഹം വിമാന നിരക്കായി കൊടുത്താൽ മതിയാകും.

ഇതിനുപുറമേ, പ്രവാസികൾക്ക് ലഗേജുകൾ കൊണ്ടു വരുന്നതിന് മറ്റ് നിയന്ത്രണവും ഇല്ല. എക്കണോമി ക്ലാസിൽ 40 കിലോ ബാഗേജ് കൊണ്ടു പോകാൻ ഈ വിമാന സർവീസിലൂടെ സാധിക്കും. എന്നാൽ, ബിസിനസ് ക്ലാസ്സിൽ 45 കിലോ ബാഗേജ് കൊണ്ടു പോകാം. എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ട്രാവൽ ഏജൻസികൾ വഴിയോ പ്രവാസികൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യ-സൗദി സർവീസുകളും പുനരാരംഭിക്കുകയാണ്. ഈ മാസം 27 - മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. സർവീസുകൾ ആരംഭിക്കുന്നതിന് പിന്നാലെ പ്രവാസികൾക്കായി ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസാണ് സൗദിയിലേക്ക് സർവീസ് നടത്തുന്നത്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വീണ്ടും സർവ്വീസുകൾ പുനരാരംഭിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

വ്യോമയാന മന്ത്രാലയം മാർച്ച് 27 - മുതൽ ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസുമാണ് സർവീസുകൾ വീണ്ടും പുനരാരംഭിക്കുന്നത്. കൊച്ചി - ജിദ്ദ സെക്ടറിൽ നിന്ന് വെള്ളിയാഴ്ചകളിലും എയർ ഇന്ത്യ എക്‌സ് പ്രസ് സർവീസ് നടത്തും. എന്നാൽ, കോഴിക്കോട് - ജിദ്ദ സെക്ടറിൽ ആഴ്ചയിൽ നാല് സർവീസുകൾ ഉണ്ടാകും. തിങ്കൾ, ബുധൻ, വെള്ളി, ഞായർ എന്നിങ്ങിനെയാണ് സർവ്വീസ്.
Recommended Video

എന്നാൽ, കോഴിക്കോട് - റിയാദ് സെക്ടറിൽ നിന്ന് തിങ്കൾ, ചൊവ്വ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളാണ് സർവ്വീസുകൾ ഉണ്ടാകുന്നത്. കോഴിക്കോട്- ദമ്മാം സെക്ടറിൽ നിന്ന് ഞായർ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സർവ്വീസ്. അതേസമയം, കണ്ണൂർ റിയാദ് സെക്ടറിൽ നിന്ന് വ്യാഴം ഞായർ ദിവസങ്ങളിലുമാണ് സർവ്വീസുകൾ. അതേസമയം, കേരളത്തിൽ നിന്നും സൗദിയിലേക്ക് പുറപ്പെടുന്ന യാത്രക്കാർക്ക് ഹാൻഡ് ബാഗിന് പുറമേ 20 കിലോ ബാഗേജ് ആണ് നിലവിൽ അനുവദിച്ചിരിക്കുന്നത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications