കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലേക്ക് വിമാന സർവ്വീസ്; സൗദി ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസിഡർ

Google Oneindia Malayalam News

റിയാദ്; കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരിക്കുന്ന ഇന്ത്യ-സൗദി വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി സൗദി ആരോഗ്യ മന്ത്രാലയവുമായി വീണ്ടും ചര്‍ച്ച നടത്തി. ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സഈദ് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅയുമായി ആണ് ചർച്ച നടത്തിയത്. വിമാന സര്‍വ്വീസുകളിലെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലായിരുന്നു ആരോഗ്യമന്ത്രാലയവുമായുള്ള ചര്‍ച്ച.

flight service

ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങള്‍ ഇപ്പോഴും സൗദിയുടെ യാത്രാ വിലക്ക് നേരിടുന്നുണ്ട്. രാജ്യത്തെ കൊവിഡ് കേസുകളുടെ വര്‍ധനവ് കാരണം മുമ്പ് എയര്‍ ബബിള്‍ കരാര്‍ വഴിയുള്ള യാത്രയിലും ഇന്ത്യയെ ഉള്‍പ്പെടുത്തിയിരുന്നില്ല. മാര്‍ച്ച് 31 ന് സൗദി അന്താരാഷ്ട്ര വിമാന സര്‍വ്വീസ് വിലക്കുകള്‍ പിന്‍വലിക്കുമെന്നറിയിച്ചതോടെ ബബിള്‍ കരാറിന്റെ സാധ്യതയും കുറഞ്ഞിരിക്കുകയാണ്.

അതേസമയം ഇപ്പോള്‍ സാഹചര്യം മാറി കൊവിഡ് കേസുകളുടെ എണ്ണം നിയന്ത്രണത്തിലായ വിവരം ഇന്ത്യന്‍ എംബസി സൗദി സിവിൽ ഏവിയേഷനേയും വിദേശ കാര്യ മന്ത്രാലയത്തേയും അറിയിച്ചിരുന്നു. എന്നാൽ കോവിഡ് സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നതിനാൽ വിഷയത്തിൽ അവസാന തീരുമാനമെടുക്കേണ്ടത് സൗദി ആരോഗ്യ മന്ത്രാലയമാണ്.

വിമാനസര്‍വ്വീസുകളുടെ കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നതെങ്കിലും മാര്‍ച്ചില്‍ നീക്കുന്ന അന്താരാഷ്ട്ര വിമാന സര്‍വ്വീസ് വിലക്കില്‍ നിന്നും ഇന്ത്യയെ മാറ്റി നിര്‍ത്തുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്ക തുടരുന്നുണ്ട്. എന്നാല്‍ എംബസിയുടെ ചര്‍ച്ചകള്‍ വഴി അനുകൂല തീരുമാനമുണ്ടായാല്‍ മാര്‍ച്ചിനു മുന്‍പു തന്നെ വിമാന സര്‍വ്വീസുകള്‍ നടത്തുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15 മുതലാണ് സൗദി യാത്ര വിലക്ക് ഏര്‍പ്പെടുത്തിത്. പിന്നീട് സെപ്റ്റംബര്‍ 15 മുതല്‍ പല രാജ്യങ്ങളിലേക്കുമുള്ള യാത്രാവിലക്ക് ഭാഗികമായി നീക്കിയിരുന്നുവെങ്കിലും ഇന്ത്യയില്‍ നിന്നും നേരിട്ട് സൗദിയിലേക്കുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല. ചാര്‍ട്ടേഡ്, വന്ദേഭാരത് സര്‍വ്വീസുകള്‍ വഴി ഇന്ത്യയിലേക്ക് സൗദിയില്‍ നിന്നും വിമാനങ്ങള്‍ വരുന്നുണ്ടെങ്കിലും തിരിച്ച് സര്‍വ്വീസ് നടത്തുവാനാവില്ല.

പ്രവാസികള്‍ക്ക് ആശ്വാസമായി സൗദിയുടെ പുതിയ തീരുമാനം; ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കാനാകുംപ്രവാസികള്‍ക്ക് ആശ്വാസമായി സൗദിയുടെ പുതിയ തീരുമാനം; ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കാനാകും

നിയമസഭ തിരഞ്ഞെടുപ്പ്; ശബരിമല വിഷയം വീണ്ടും പൊടിതട്ടിയെടുക്കാൻ ബിജെപി; ഒപ്പം കോൺഗ്രസുംനിയമസഭ തിരഞ്ഞെടുപ്പ്; ശബരിമല വിഷയം വീണ്ടും പൊടിതട്ടിയെടുക്കാൻ ബിജെപി; ഒപ്പം കോൺഗ്രസും

ഏറ്റുമാനൂരും ചങ്ങനാശേരിയും ഏറ്റെടുക്കാൻ കോൺഗ്രസ്..പാലായിൽ കോൺഗ്രസ് സ്ഥാനാർത്ഥി ടോമി കല്ലാനി?ഏറ്റുമാനൂരും ചങ്ങനാശേരിയും ഏറ്റെടുക്കാൻ കോൺഗ്രസ്..പാലായിൽ കോൺഗ്രസ് സ്ഥാനാർത്ഥി ടോമി കല്ലാനി?

Recommended Video

cmsvideo
CM intervenes; Son of physically challenged man gets new bicycle after theft

English summary
Flight to Saudi Arabia; Indian Ambassador meets Saudi Health Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X