കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവളത്തില്‍ റോക്കറ്റ് ആക്രമണം; റണ്‍വെ തകര്‍ന്നു, അഫ്ഗാനില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി

Google Oneindia Malayalam News

കാബൂള്‍: കാണ്ഡഹാറിലെ വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രണം. താലിബാനാണ് ആക്രമണം നടത്തിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. മൂന്ന് റോക്കറ്റുകളാണ് വിമാനത്താവളത്തില്‍ പതിച്ചത്. രണ്ടണ്ണം റണ്‍വെയില്‍ വീണു. ഇതേ തുടര്‍ന്ന് റണ്‍വെ തകരാറിലായി. വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. റണ്‍വെ ശരിയാക്കിയ ശേഷമേ സര്‍വീസ് പുനരാരംഭിക്കൂ എന്ന് സര്‍ക്കാര്‍ അറിയിച്ചു. അമേരിക്കന്‍ സൈന്യം രാജ്യം വിടുന്ന സാഹചര്യത്തില്‍ അഫ്ഗാന്റെ ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് താലിബാന്‍. രാജ്യത്തിന്റെ പല മേഖലകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരെ ഇവര്‍ ആക്രമണം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യവസായത്തിലും തിളങ്ങാന്‍ നയന്‍താര; ചായ് വാലയില്‍ വന്‍ നിക്ഷേപം നടത്തി നടി, എത്ര കോടി?വ്യവസായത്തിലും തിളങ്ങാന്‍ നയന്‍താര; ചായ് വാലയില്‍ വന്‍ നിക്ഷേപം നടത്തി നടി, എത്ര കോടി?

കാണ്ഡഹാര്‍ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അഫ്ഗാനിലെ രണ്ടാമത്തെ വലിയ നഗരമാണ് കാണ്ഡഹാര്‍. ഇവിടെയുള്ള വിമാനത്താവളം അതി പ്രധാനമാണ്. ഈ മേഖലയുടെ നിയന്ത്രണം പിടിക്കുകയാണ് താലിബാന്റെ ലക്ഷ്യം. അങ്ങനെ സംഭവിച്ചാല്‍ തങ്ങളുടെ യാത്രയും ചരക്ക് ഗതാഗതവും എളുപ്പമാകുമെന്ന് താലിബാന്‍ കരുതുന്നു. ഹിറാത്ത്, ലഷ്‌കര്‍ ഗാഹ് എന്നീ പ്രവിശ്യാ തലസ്ഥാനങ്ങള്‍ താലിബാന്‍ നിയന്ത്രണത്തിലാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

2

രാജ്യത്തെ പല അതിര്‍ത്തികളുടെയും നിയന്ത്രണം ഇപ്പോള്‍ താലബാനാണ്. താജിക്കിസ്താന്‍, ഇറാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ താലിബാന്‍ പിടിച്ചു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഗ്രാമീണ മേഖലയിലെ മിക്ക പ്രദേശങ്ങളും താലിബാന്‍ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. അതിര്‍ത്തി മേഖലകളില്‍ വിന്യസിച്ചിരുന്ന അഫ്ഗാന്‍ സൈനികര്‍ താലിബാനൊപ്പം ചേര്‍ന്നു എന്നാണ് വാര്‍ത്തകള്‍. അതേസമയം, നഗരമേഖലകളില്‍ ഇപ്പോഴും അഫ്ഗാന്‍ സൈന്യത്തിനാണ് മേല്‍ക്കൈ. നഗര മേഖലകള്‍ പിടിക്കുക എന്ന ലക്ഷ്യത്തിലാണ് താലിബാന്റെ പുതിയ നീക്കം.

എസ്‌ഐയെ തള്ളി നിലത്തിട്ടു; കൗണ്‍സിലറെ സ്ത്രീ എറിഞ്ഞോടിച്ചു, വീഡിയോ വൈറല്‍... ആ സംഭവം ഇങ്ങനെഎസ്‌ഐയെ തള്ളി നിലത്തിട്ടു; കൗണ്‍സിലറെ സ്ത്രീ എറിഞ്ഞോടിച്ചു, വീഡിയോ വൈറല്‍... ആ സംഭവം ഇങ്ങനെ

അതേസമയം, താലിബാന്‍ രാജ്യത്തിന്റെ പ്രധാന മേഖലകള്‍ പിടിച്ചു എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അഫ്ഗാന്‍ ഭരണകൂടം തള്ളുന്നു. വിദേശ രാജ്യങ്ങളുമായി കൂടുതല്‍ സൗഹൃദം സ്ഥാപിക്കാനുള്ള നീക്കവും താലിബാന്‍ നടത്തുന്നുണ്ട്. റഷ്യ, ഖത്തര്‍, ചൈന, പാകിസ്താന്‍ എന്നീ രാജ്യങ്ങളുമായുള്ള സൗഹൃദത്തിനാണ് നീക്കം. നേരത്തെ ഖത്തറിലും റഷ്യയിലും ചൈനയിലും താലിബാന്‍ നേതാക്കളുടെ സംഘം എത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ബീഫ് കൂടുതല്‍ കഴിക്കണമെന്ന് ബിജെപി മന്ത്രി; അന്തംവിട്ട് പ്രമുഖ നേതാക്കള്‍, മീനും ചിക്കനും കുറയ്ക്കാംബീഫ് കൂടുതല്‍ കഴിക്കണമെന്ന് ബിജെപി മന്ത്രി; അന്തംവിട്ട് പ്രമുഖ നേതാക്കള്‍, മീനും ചിക്കനും കുറയ്ക്കാം

അതേസമയം, താലിബാന്റെ നീക്കം ഇന്ത്യ സംശയത്തോടെയാണ് കാണുന്നത്. കാണ്ഡഹാറിലെ ഇന്ത്യന്‍ കാര്യാലയം അടച്ചു. ഇവിടെയുള്ള ഒട്ടേറെ ഉദ്യോഗസ്ഥരെ തിരിച്ച് ഇന്ത്യയിലെത്തിച്ചു. അല്ലാത്തവരെ കാബൂളിലെ കാര്യാലയത്തിലേക്ക് മാറ്റി. ഇന്ത്യക്കാര്‍ സുരക്ഷിതരായിരിക്കണമെന്ന് സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ അവസാനം ഇന്ത്യ സന്ദര്‍ശിക്കാന്‍ അഫ്ഗാന്‍ സേനാ മേധാവി തീരുമാനിച്ചിരുന്നു. എന്നാല്‍ താലിബാന്‍ പല പ്രദേശങ്ങളിലും മുന്നേറുന്ന സാഹചര്യത്തില്‍ അവസാന നിമിഷം സന്ദര്‍ശനം മാറ്റിവച്ചു.

ബിഗ് ബോസ് താരത്തിന് പ്രണയ സാഫല്യം; സ്‌നേകനും നടി കന്നികയും വിവാഹിതരായി, സാക്ഷിയായി കമല്‍ഹാസന്‍, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Saudi Arabia To Reopen To Vaccinated Tourists After 17-Month Covid Closure

English summary
Flights Cancelled From Kandahar airport in Afghanistan after Taliban Rockets Strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X