കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയെ ഞെട്ടിച്ച് കനത്ത മഴ; പ്രളയത്തില്‍ ആളുകളും വാഹനങ്ങളും ഒഴുകിപ്പോകുന്നു, 16 മരണം

Google Oneindia Malayalam News

ബീജിംഗ്: ചൈനയുടെ മധ്യ പ്രവിശ്യയായ ഹെനാനില്‍ പേമാരിയുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം 16 പേര്‍ മരണപ്പെട്ടു. ഷെങ്ഷൗവിലെ ഭൂഗര്‍ഭ റെയില്‍ സംവിധാനം ഭാഗികമായി വെള്ളത്തില്‍ മുങ്ങി. 10 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന നഗരമായ ഷെങ്ഷൗവില്‍ സൈനികര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതിനാല്‍ ബുധനാഴ്ച വരെ 200,000 പേരെ ഒഴിപ്പിക്കാന്‍ സാധിച്ചു. മഴയെ തുടര്‍ന്ന് തെരുവുകളിലും സബ്വേയിലും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.

china

സൗന്ദര്യം എപ്പോഴും പുഞ്ചിരിയോടെ നിലനിര്‍ത്തുക; വൈറലായി സ്റ്റാര്‍ മാജിക് താരം ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട്

പ്രളയത്തില്‍ വാഹനങ്ങള്‍ ഒഴുകുന്നതിന്റെയും ട്രെയിനില്‍ ആളുകളുടെ കഴുത്തറ്റം വരെ വെള്ളം എത്തി നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. നഗരത്തില്‍ അതി ശക്തമായ മഴയാണ് ഇപ്പോള്‍. മെട്രോ ട്രെയിനില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സിനിമകൾ കാണാൻ ആഗ്രഹിക്കുന്നത് തിയേറ്ററിൽ: ഒടിടികൾ സിനിമയുടെ റീച്ച് വർധിപ്പിക്കുന്നു നടൻ ചന്തുനാഥ് സിനിമകൾ കാണാൻ ആഗ്രഹിക്കുന്നത് തിയേറ്ററിൽ: ഒടിടികൾ സിനിമയുടെ റീച്ച് വർധിപ്പിക്കുന്നു നടൻ ചന്തുനാഥ്

Recommended Video

cmsvideo
China floods: Passengers Trapped Inside Train Amid Severe Floods In China

ബീജിംഗിന് തെക്കുകിഴക്കായി 700 കിലോമീറ്റര്‍ (431 മൈല്‍) തെക്കുപടിഞ്ഞാറുള്ള പ്രവിശ്യയാണ് ഷെങ്ഷൗ. 60 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്രയും ശക്തമായ പെയ്യുന്നത് ഇപ്പോഴാണെന്ന് കാലാവസ്ഥ അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ആസാധാരണമായ മഴയാണ് നഗരത്തില്‍ പെയ്തത്. റെയില്‍വെ സ്റ്റേഷനുകളും പാര്‍പ്പിട കേന്ദ്രങ്ങള്‍ എല്ലാം തന്നെ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. മൊബൈല്‍ ഇന്റര്‍നെറ്റ് അടക്കമുള്ള ആശയ വിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും താറുമാറായിരിക്കുകയാണ്.

ആസാദും സച്ചിനും വര്‍ക്കിംഗ് പ്രസിഡന്റുമാരാവും? ചെന്നിത്തലയും വരും, രാഹുല്‍ ഉടന്‍ എത്തില്ല!!ആസാദും സച്ചിനും വര്‍ക്കിംഗ് പ്രസിഡന്റുമാരാവും? ചെന്നിത്തലയും വരും, രാഹുല്‍ ഉടന്‍ എത്തില്ല!!

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

English summary
Flood in China: 16 people were killed in China’s central province of Henan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X