മെക്‌സിക്കോ മാളില്‍ വെള്ളപ്പൊക്കം; ടൈറ്റാനിക്ക് സോംഗുമായി ബാന്‍ഡ് സംഘം; വൈറലായി വീഡിയോ
റോമാ നഗരം കത്തിയമരുമ്പോല്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ വെള്ളപ്പൊക്കം വന്നപ്പോള്‍ മെക്‌സിക്കോ മാളില്‍ ടൈറ്റാനിക് സോംഗുമായെത്തിയ ബാന്‍ഡ് സംഘമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരം. സാധാരണയായി ഒരു ഷോപ്പിംഗ് മാളില്‍ വെള്ളം നിറയുമ്പോള്‍ പരിഭ്രാന്തരായ നമ്മള്‍ ആദ്യം ചെയ്യുക സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്തുകയാണ്.
എന്നാല്‍ മെക്‌സിക്കോയിലെ സപ്പോപാന്‍ ജാലിസ്‌കോയിലെ പ്ലാസ പാട്രിയ മാളിലെ സന്ദര്‍ശകര്‍ സമാനമായ സാഹചര്യം നേരിട്ടപ്പോള്‍ പിരിഞ്ഞുപോയില്ല. കാരണം മേല്‍ക്കൂരയില്‍ നിന്ന് വെള്ളം ഒഴുകാന്‍ തുടങ്ങിയ നിമിഷം, മാളിലെ ലൈവ് ബാന്‍ഡ് സംഘം ടൈറ്റാനിക് സിനിമയിലെ തീം സോംഗ് പ്ലേ ചെയ്യാന്‍ തുടങ്ങിയിരുന്നു. ആ സമയത്ത് മാളില്‍ ഉണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ വീഡിയോ വഴിയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്ലാസ പാട്രിയ വെള്ളപ്പൊക്കത്തിലാണ്, എന്നാല്‍ സംഗീതജ്ഞര്‍ ടൈറ്റാനിക്ക് ഗാനം ആലപിക്കുകയാണ് എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

മേല്‍ക്കൂരയില്‍ നിന്ന് വെള്ളം താഴേക്ക് ഇറങ്ങി വരുന്ന അതേ സമയത്താണ് ബാന്‍ഡ് സംഘം സെലിന്‍ ഡിയോളിന്റെ 'മൈ ഹാര്‍ട്ട് വില്‍ ഗോ ഓണ്‍' എന്ന വരികള്‍ ആലപിക്കാന്‍ തുടങ്ങുന്നതെന്ന് വീഡിയോയില്‍ കാണാവുന്നതാണ്.
വെള്ളപ്പൊക്കം തടയാന്‍ ബക്കറ്റില്‍ വെള്ളം ശേഖരിക്കുന്ന സ്ത്രീയാണ് വീഡിയോയിലെ ഹൈലൈറ്റ്. ബാന്‍ഡറുടെ സ്വാഭാവിക ഹാസ്യ പ്രവൃത്തി ഇന്റര്‍നെറ്റിലുടനീളം ലക്ഷക്കണക്കിന് ഹൃദയങ്ങള്‍ കീഴടക്കുകയും വീഡിയോ ഇതിനോടകം വൈറലാകുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications