കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനില്‍ വന്‍ പ്രളയം; പിന്നാലെ ഭൂകമ്പം... നിരവധി മരണം, 25000 വീടുകള്‍ തകര്‍ന്നു, വന്‍ നാശനഷ്ടം

Google Oneindia Malayalam News

തെഹ്‌റാന്‍: ഇറാനിലെ പടിഞ്ഞാറന്‍ മേഖല പ്രകൃതി ദുരന്തത്തിന്റെ പിടിയില്‍. വന്‍ പ്രളയത്തില്‍ ഒട്ടേറെ നാശനഷ്ടങ്ങള്‍. നിരവധി പേര്‍ മരിക്കുകയും പതിനായിരത്തിലധികം വീടുകള്‍ തകരുകയും ചെയ്തു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അതിനിടെ ഇറാനില്‍ ഭൂകമ്പവുമുണ്ടായി. ഇതോടെ ജനം ഭീതിയിലാണ്.

കൂടുതല്‍ പ്രളയ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനിടെയാണ് ഭൂകമ്പമുണ്ടായത്. അമേരിക്ക ചുമത്തിയ ഉപരോധം കാരണം വിദേശത്ത് നിന്നു സഹായ വസ്തുക്കള്‍ ഇറാനിലേക്ക് എത്തുന്നതിന് തടസം നേരിടുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇറാനെതിരെ കൂടുതല്‍ ഉപരോധം ചുമത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ.....

25000 വീടുകള്‍ തകര്‍ന്നു

25000 വീടുകള്‍ തകര്‍ന്നു

പ്രളയം കാരണം 25000 വീടുകള്‍ തകര്‍ന്നുവെന്നാണ് തിങ്കളാഴ്ച വരെയുള്ള കണക്ക്. കഴിഞ്ഞ രണ്ടാഴ്ചയായി മേഖലയില്‍ പ്രളയ ജലനിരപ്പ് വര്‍ധിക്കുകയാണ്. കഴിഞ്ഞദിവസം ജലം വീണ്ടും ഉയര്‍ന്നു. ഇതോടെ വിദേശ രാജ്യങ്ങള്‍ സഹായം പ്രഖ്യാപിച്ചിരിക്കുകയാണ്.

 ലോറിസ്താനില്‍ വന്‍ നഷ്ടം

ലോറിസ്താനില്‍ വന്‍ നഷ്ടം

25000 വീടുകള്‍ തകര്‍ന്നതിന് പുറമെ 60000 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയായ ലോറിസ്താനിലെ മൂന്ന് നഗരങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

വിമാനത്താവളം അടച്ചു

വിമാനത്താവളം അടച്ചു

ലോറിസ്താന്‍ തലസ്ഥാനത്തെ വിമാനത്താവളം അടച്ചു. മേഖലയുമായുള്ള വാര്‍ത്താവിനിമയ ബന്ധം താറുമാറായി. ടെലിഫോണ്‍ ബന്ധം നഷ്ടമായി. റേഡിയോ സിഗ്നല്‍ ലഭിക്കുന്നില്ല. പ്രവിശ്യയിലെ പ്രളയ മേഖലയില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍ ലഭിക്കുന്നില്ല.

സൈന്യത്തെ വിന്യസിച്ചു

സൈന്യത്തെ വിന്യസിച്ചു

ലോറിസ്താനിലേക്ക് കൂടുതല്‍ സഹായം എത്തിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൈന്യത്തെ മേഖലയില്‍ വിന്യസിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം സൈന്യം ഏറ്റെടുത്തു. മണ്ണിടിച്ചില്‍ കാരണം റെയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

 മഴയ്ക്ക് പുറമെ മഞ്ഞും

മഴയ്ക്ക് പുറമെ മഞ്ഞും

മഴ തുടരുന്നതാണ് പ്രതിസന്ധിക്ക് കാരണം. അഞ്ച് പ്രിവശ്യകളില്‍ മഞ്ഞുവീഴ്ച ശക്തമാണ്. അതിനിടെയാണ് ഭൂചലനമുണ്ടായത്. പടിഞ്ഞാറന്‍ മേഖലയിലേക്ക് യാത്ര പോകരുതെന്ന് ഇറാന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

 ശക്തമായ കാറ്റടിക്കുന്നു

ശക്തമായ കാറ്റടിക്കുന്നു

പല മേഖലയിലും മഞ്ഞുവീണ് റോഡ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മറ്റു ചില മേഖലിയല്‍ പ്രളയം കാരണവും പ്രതിസന്ധി നേരിടുകയാണ്. ബുഷ്ഹറിലും ഖുസെസ്താനിലും ശക്തമായ കാറ്റടിക്കുന്നത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചു.

നദികള്‍ കരകവിഞ്ഞു

നദികള്‍ കരകവിഞ്ഞു

ഖുസെസ്താന്‍ പ്രവിശ്യയിലെ നദികള്‍ കരകവിഞ്ഞതോടെ തീരത്തെ വീടുകളെല്ലാം തകര്‍ന്നു. പ്രളയ ജലം ഉയര്‍ന്നതോടെ പ്രവിശ്യയിലെ ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത സാഹചര്യമാണ് പല മേഖലിയലും.

അല്‍പ്പം മെച്ചപ്പെട്ടു

അല്‍പ്പം മെച്ചപ്പെട്ടു

ഞായറാഴ്ച വരെ ഇറാനില്‍ മുഴുക്കെ ശക്തമായ മഴയായിരുന്നു. തിങ്കളാഴ്ച ചില പ്രദേശങ്ങളില്‍ അല്‍പ്പം ശമനമുണ്ടായി. ചൊവ്വാഴ്ച സ്ഥിതിഗതികള്‍ അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

45 പേര്‍ മരിച്ചു, നിരവധി പേരെ കാണാതായി

45 പേര്‍ മരിച്ചു, നിരവധി പേരെ കാണാതായി

പ്രളയ ദുരത്തില്‍ കഴിഞ്ഞ 12 ദിവസത്തിനിടെ 45 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്. മരണ സഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശസഹായം തേടിയതിന് പിന്നാലെ തുര്‍ക്കി സഹായവസ്തുക്കള്‍ അയച്ചു.

ഭൂകമ്പം കുര്‍ദ് മേഖലയില്‍

ഭൂകമ്പം കുര്‍ദ് മേഖലയില്‍

ഇറാനിലെ കുര്‍ദിഷ് മേഖലയിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കൈലില്‍ 5.2 തീവ്രത രേഖപ്പെടുത്തി. പ്രളയ ദുരന്തം കാരണം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കെയാണ് ഭൂകമ്പമുണ്ടായത്. കെര്‍മന്‍ഷാ പ്രവിശ്യയിലെ സുമാറിലാണ് ഭൂകമ്പമുണ്ടായത്.

 ഇറാഖിലും ഭൂചലനം

ഇറാഖിലും ഭൂചലനം

ഇറാഖിലും ഭൂചലനം അനുഭവപ്പെട്ടു. ബഗ്ദാദില്‍ കുലുക്കമുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂകമ്പമുണ്ടായതിന് പിന്നാലെ ചെറിയ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു. കുര്‍ദ് മേഖലകളിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ നിശ്ചലമായി.

അമേരിക്ക ഉപരോധം ശക്തിപ്പെടുത്തുന്നു

അമേരിക്ക ഉപരോധം ശക്തിപ്പെടുത്തുന്നു

അതേസമയം, വിദേശ സഹായം ലഭിക്കാന്‍ തടസം അമേരിക്കയുടെ ഉപരോധമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. തുര്‍ക്കി സഹായം പ്രഖ്യാപിച്ചു. മറ്റു രാജ്യങ്ങളുടെ സഹായം എത്തുന്നതിന് വൈകുമെന്നാണ് കരുതുന്നത്. ഇറാനെതിരെ ഉപരോധം ശക്തമാക്കുമെന്നാണ് അമേരിക്ക ഞായറാഴ്ച അറിയിച്ചത്.

നാല് സംസ്ഥാനങ്ങളില്‍ പ്രധാന ചര്‍ച്ച കോണ്‍ഗ്രസ് പ്രഖ്യാപനം!! മോദിയുടെ പ്രചാരണം ഏശുന്നില്ലനാല് സംസ്ഥാനങ്ങളില്‍ പ്രധാന ചര്‍ച്ച കോണ്‍ഗ്രസ് പ്രഖ്യാപനം!! മോദിയുടെ പ്രചാരണം ഏശുന്നില്ല

English summary
Floods Demolish 25,000 Houses Across Iran, Damage 60,000 Others
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X