പെണ്‍കുട്ടിയെ അഞ്ചുവര്‍ഷം ലൈംഗിക അടിമയാക്കിയ ദമ്പതികള്‍ അറസ്റ്റില്‍
ഫ് ളോറിഡ: പതിമൂന്നുവയസുകാരിയായ പെണ്‍കുട്ടിയെ അഞ്ചുവര്‍ഷം ലൈംഗികമായി പീഡിപ്പിച്ച ദമ്പതികള്‍ അറസ്റ്റില്‍. അമേരിക്കയിലെ ഫ് ളോറിഡ സ്വദേശികളായ റോബ് ജോണ്‍സണ്‍ ഭാര്യ മേരി ജോണ്‍സണ്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ദമ്പതികള്‍ കുട്ടിയോട് ചെയ്തത് ക്രൂരമായ ലൈംഗിക പീഡനമായിരുന്നെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അമ്മ മരിച്ചുപോയതിനെ തുടര്‍ന്നാണ് കുടുംബവുമായി അടുപ്പമുണ്ടായിരുന്ന ദമ്പതികള്‍ പെണ്‍കുട്ടിയെ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോയത്. ആദ്യ ദിവസം മുതല്‍ തന്നെ പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് പലവിധത്തിലുള്ള ലൈംഗിക പീഡനങ്ങള്‍ക്കാണ് വിധേയയാക്കിയത്.

റോബിനെ പെണ്‍കുട്ടി മാസ്റ്റര്‍ എന്നാണ് വിളിച്ചുവന്നരുന്നത്. പുറലോകവുമായി ബന്ധപ്പെടാനോ സ്‌കൂളില്‍ പോകാനോ പെണ്‍കുട്ടിയെ അനുവദിച്ചിരുന്നില്ല. വീട്ടില്‍ വെച്ചുതന്നെ ബൈബിളിലെ പഴയ നിയമങ്ങള്‍ റോബ് പെണ്‍കുട്ടിയെ പഠിപ്പിക്കുകയായിരുന്നു. ഫോണ്‍ ചെയ്യാനോ അയല്‍വാസികളുമായി ബന്ധപ്പെടാനോ പെണ്‍കുട്ടിക്ക് അവസരമൊരുക്കിയിരുന്നില്ല.
ലൈംഗിക ചൂഷണത്തിന് വിധേയയായില്ലെങ്കില്‍ വീട്ടില്‍ ഇറക്കിവിടുമെന്നായിരുന്നു ഭീഷണി. ചെറുത്തപ്പോള്‍ മേരി അടിച്ചതായും പെണ്‍കുട്ടി പറയുന്നു. കുട്ടിയുടെ മുത്തശ്ശി ഓഹിയോയിലേക്കുള്ള ടിക്കറ്റ് തന്ത്രപൂര്‍വം നല്‍കിയതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും രക്ഷപ്പെട്ട് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നെന്നാണ് വിവരം. അറസ്റ്റിലായ ദമ്പതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇവര്‍ക്ക് നാല് ആണ്‍മക്കളുണ്ട്.












Click it and Unblock the Notifications