കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമ്പിന് ഉമ്മ കൊടുത്തു; പാമ്പ് തിരിച്ച് ചെയ്തതെന്താണെന്നറിയാമോ?

  • By Mithra Nair
Google Oneindia Malayalam News

ഫ്‌ളോറിഡ: ഉമ്മ കൊടുക്കാന്‍ നമുക്ക് എല്ലാര്‍ക്കും വലിയ ഇഷ്ടമാണ്. എന്നാല്‍ പാമ്പിന് ഉമ്മ കൊടുത്താല്‍ എങ്ങളെയിരിക്കും ? പാമ്പിന് ഉമ്മ കൊടുക്കവെ പാമ്പ് കടിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. ഫ്‌ളോറിഡയിലാണ് സംഭവം. ആസ്റ്റിന്‍ ഹാറ്റിഫീല്‍ഡ് എന്ന പതിനെട്ടുകാരനാണ് ഗുരുതരാവസ്ഥയിലുള്ളത്. പാമ്പിനെ ഉമ്മവയ്ക്കുന്നതിനിടെ പാമ്പ് വായില്‍ കടിയേല്‍ക്കുകയായിരുന്നു.

. ആസ്റ്റിന്‍ ഹാറ്റിഫീല്‍ഡിന് പാമ്പ്‌പ്രേമം തുടങ്ങിയിട്ട് കാലം കുറെയായി. വിഷപ്പാമ്പുകള്‍ ഉള്‍പ്പെടെയുള്ളവയെ ഇയാള്‍ വീട്ടില്‍ വളര്‍ത്തിയിരുന്നു. അവയ്‌ക്കൊപ്പം ഫോട്ടോയെടുക്കുന്നതും പാമ്പുകളുടെ തലയില്‍ ഉമ്മവയ്ക്കുന്നതും ഇയാളുടെ ഹോബിയാണ്.

snake.jpg -Properties

കൂട്ടുകാരുമൊത്ത് നീന്തുന്നതിനിടെയാണ് ഇയാള്‍ക്ക് അടുത്തിടെ അണലിയെ കിട്ടിയത്. രണ്ടു ദിവസത്തോളം ഓസ്റ്റിന്‍ ഇതിനെ കൊണ്ടു നടന്നു. പാമ്പുമൊത്ത് വിവിധ ഭാവങ്ങളിലുളള ചിത്രങ്ങള്‍ പകര്‍ത്താനും ശ്രമിച്ചു. കഴുത്തിലും തലയിലും ഒക്കെ പാമ്പിനെ എടുത്തുെകാണ്ടുളള ചിത്രങ്ങള്‍ എടുത്തു. കടിയേല്‍ക്കുന്ന ദിവസം പന്ത്രണ്ടുതവണയാണ് പാമ്പിനെ ഉമ്മവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വീണ്ടും ഉമ്മവയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.

ആസ്റ്റിനെ ഉടന്‍തന്നെ ആശുപത്രിയിലാക്കി. അബോധാവസ്ഥയിലായ ഇയാളെ ഉടന്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇപ്പോള്‍ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

English summary
One Florida man learned the hard way that water moccasins do not make the best kissing partners. According to Fox 13, 18-year-old Austin Hatfield of Wimauma was hospitalized
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X