അമേരിക്കയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബില്‍ വെടിവെപ്പ്; 50 മരണം
ഫ് ളോറിഡ: സ്വവര്‍ഗാനുരാഗികള്‍ സമ്മേളിച്ച നിശാക്ലബ്ബിലുണ്ടയ വെടിവെപ്പില്‍ 50പേര് മരിച്ചു. അമേരിക്കയിലെ ഓര്‍ലാന്‍ഡോയിലാണ് ഞെട്ടിക്കുന്ന സംഭവം. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തോക്കുമായെത്തിയ അക്രമി തുരുതുരെ വെടിവെക്കുകയായിരുന്നെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്കുന്ന റിപ്പോര്‍ട്ട്. നൂറിലധികം പേര് ആക്രമണ സമയത്ത് ക്ലബ്ബില്‍ ഉണ്ടായിരുന്നു. അമേരിക്കന്‍ ചരിത്രത്തിലെ ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ ഏറ്റവും വലുതാണിത്.
സംഭവം നടന്ന് അല്പ സമയത്തിനുള്ളില്‍ ക്ലബ്ബിനുള്ളില്‍ പ്രവേശിച്ച പോലീസ് അക്രമിയെ വെടിവച്ച് കൊന്നു. കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. സ്വവര്‍ഗാനുരാഗികളോട് വിരോധമുള്ളയാളാകാം കൊലപാതകിയെന്നാണ് സംശയിക്കുന്നത്. അതേസമയം, സംഭവം ഭീകരാക്രമണമാണോയെന്നും സംശയമുണ്ട്.

ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് അക്രമി 20 റൗണ്ട് വെടിയുതിര്‍ത്തു. ക്ലബ്ബ് പൂട്ടുന്നതിന് തൊട്ടുമുന്‍പാണ് ആക്രമണമുണ്ടായതെന്നതിനാല്‍ പലരും ക്ലബ്ലില്‍ നിന്നും മടങ്ങിയിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
കഴിഞ്ഞദിവസം പ്രശസ്ത പോപ് ഗായിക ക്രിസ്റ്റീന ഗ്രിമ്മി വെടിയേറ്റു മരിച്ചതും ഓര്ലന്ഡോയില്വെച്ചായിരുന്നു. ദ പ്ലാസ ലൈവില്‍ ബിഫോര്‍ യു എക്സിറ്റ് എന്ന ബാന്‍ഡിനൊപ്പം പരിപാടി അവതരിപ്പിക്കാനെത്തിയതായിരുന്നു യുവ ഗായിക. പരിപാടിക്കുശേഷം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെ അക്രമി അഞ്ചു റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ പിന്നീട് സ്വയം വെടിവെച്ചു മരിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications